expat യുഎഇയിൽ വച്ച് മകളെ കൊന്ന ശേഷം പ്രവാസി നാട്ടിലേക്ക് കടന്നു; പ്രതിയെ പിടികൂടാനുള്ള നടപടി തുടങ്ങി
ഷാർജ: മകളെ കൊന്ന ശേഷം യുഎഇയിൽ നിന്ന് രക്ഷപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്‍ത് expat രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയ 26കാരിയായ പാക്കിസ്ഥാനി യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം യുവതിയുടെ പിതാവ് രാജ്യത്ത് നിന്ന് കടന്ന് കളയുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഷാർജയിലാണ് സംഭവം നടന്നത്. താമസ സ്ഥലത്ത് വെച്ചുതന്നെയായിരുന്നു കൊലപാതകം നടന്നത്. ഏറെ സമയത്തിന് ശേഷം യുവതിയുടെ സഹോദരൻ സ്ഥലത്തെത്തിയപ്പോഴാണ് സഹോദരി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. പോസ്റ്റ്‍മോർട്ടം പരിശോധനകൾക്കായി മൃതദേഹം പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റുകയും പരിശോധനകളും മറ്റും പൂർത്തിയാക്കുകയുമായിരുന്നു. ഫോറൻസിക് സംഘവും സിഐഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹത്തിന്റെയും മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെയും ദൃശ്യങ്ങൾ പകർത്തുകയും വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ശാസ്‍ത്രീയ പരിശോധനയിലൂടെ മരണ കാരണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസ് ഫോറൻസിക് ലാബിൽ മൃതദേഹത്തിന്റെ ശാസ്‍ത്രീയ പരിശോധനകൾ നടത്താൻ പബ്ലിക് പ്രോസിക്യൂഷനും ഉത്തരവിട്ടു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ കണ്ടെത്താൻ ഇന്റർപോൾ വഴി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇയാൾ സ്വന്തം രാജ്യമായ പാകിസ്ഥാനിൽ ഉണ്ടെന്നാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് യുഎഇക്ക് കൈമാറുന്നതിനായി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതക്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)