Posted By user Posted On

flight യുഎഇ വിമാനത്തിൽ മദ്യപിച്ച് എയർ ഹോസ്റ്റസിനെ അക്രമിക്കാൻ ശ്രമിച്ചു; പ്രതിക്ക് 18 മാസം തടവ് ശിക്ഷ

ദുബായ്; ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനത്തിൽ ക്യാബിൻ ജീവനക്കാരെ അക്രമിക്കുകയും flight മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരന് ശിക്ഷ വിധിച്ച് കോടതി. മാഞ്ചസ്റ്റർ മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ ആണ് കേസ് നടന്നത്. കഴിഞ്ഞ വർഷമാണ് മുഹമ്മദ് റസാഖ് എന്നയാൾ ദുബായിൽ കണക്ഷൻ വിമാനത്തിൽ കയറിയത്. വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് മണിക്കൂർ ഇയാൾ മറ്റുള്ളവരോട് അക്രമാസക്തനാകുകയും ക്യാബിൻ ക്രൂവുമായി വഴക്കിടുകയും മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഇയാൾ അക്രമാസക്തമാവുകയും വിമാനത്തിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. കുട്ടികളടക്കം 500 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇയാളുടെ പ്രവർത്തിയെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഭയന്നതായും സുരക്ഷ പ്രശ്നങ്ങളുണ്ടായതായുമാണ് വിവരം. എട്ട് മണിക്കൂർ നീണ്ട പറക്കലിനിടെ, പ്രതി ഒരു ക്രൂ അംഗത്തെ ആക്രമിച്ചു. എയർഹോസ്റ്റസിനെ കൊല്ലുമെന്ന് ഭിഷണി മുഴക്കി, റസാഖ് മറ്റൊരു യാത്രക്കാരന്റെ പുറകിൽ നിന്ന് ഒരു ആപ്പിൾ പുറത്തെടുക്കുകയും മറ്റ് യാത്രക്കാർക്ക് നേരെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അൽപ സമയത്തിന് ശേഷം പ്രതി സീറ്റിൽ കിടന്ന് ഉറങ്ങി.തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരം ലൈംഗികാതിക്രമം, വഴക്ക്, ക്രിമിനൽ കേടുപാടുകൾ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതി എല്ലാ കുറ്റവും സമ്മതിച്ചു. തുടർന്ന് പ്രതിയെ 18 മാസം തടവിന് ശിക്ഷിക്കുകയും ഇരയ്ക്ക് 156 പൗണ്ട് സർചാർജ് നൽകുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *