Posted By user Posted On

visit visa യുഎഇയിൽ സന്ദർശന വിസ നൽകുന്നതിൽ നിയന്ത്രണം; പുതിയ നിയമങ്ങൾ ഇങ്ങനെ

അബുദാബി; യുഎഇയിൽ സന്ദർശന വിസ നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നു visit visa.യുഎഇ പൗരന്മാരുടെ സുഹൃത്തുക്കളോ അല്ലെങ്കിൽ ബന്ധുവോ ആയിരിക്കണം സന്ദർശനത്തിന് എത്തുന്ന വിദേശി എന്നതാണ് പ്രധാന നിബദ്ധന. അല്ലെങ്കിൽ യുഎഇയിൽ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ഉള്ള വിദേശികൾക്കായിരിക്കണം. പ്രവാസിക്ക് പ്രഫഷനൽ തലത്തിൽ ജോലി ഉണ്ടാകണമെന്നതും മറ്റൊരു നിബന്ധനയാണ്. വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നതിനുള്ള തീരുമാനമനുസരിച്ചാണ് പുതിയ തീരുമാനം നിലവിൽ വരുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് നാഷനലിറ്റി, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.459 ജോലികളുടെ പട്ടിക പ്രഫഷനൽ തലങ്ങളിൽ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. അതിൽ 131 എണ്ണം ഫസ്റ്റ് ലെവലിലും 328 എണ്ണം രണ്ടാമത്തേതുമാണ്. യുഎഇയിൽ താമസിക്കുന്ന വ്യക്തികൾക്ക് സ്മാർട്ട് ആപ്ലിക്കേഷൻ (UAEICP) വഴി വിദേശത്തുള്ളവർക്കു സന്ദർശക വീസ ലഭ്യമാക്കാൻ അപേക്ഷ നൽകാൻ കഴിയും.അപേക്ഷിക്കുന്നതിന് ഡിജിറ്റൽ ഐഡന്റിറ്റി വഴി ലോഗിൻ ചെയ്യുകയാണ് വേണ്ടത്. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ സന്ദർശക വീസയുടെ തരം (30, 60 അല്ലെങ്കിൽ 90 ദിവസം) അനുസരിച്ച് ഒരു പുതിയ സേവനം ആരംഭിക്കാനും ഒന്നിലേറെ യാത്രകൾക്കായി പുതിയ വീസയിൽ ക്ലിക്ക് ചെയ്യാനും തിരഞ്ഞെടുക്കുന്നു. വീസ നൽകിയ ശേഷം എൻട്രി പെർമിറ്റ് നൽകിയ തിയതി മുതൽ 60 ദിവസത്തിനുള്ളിൽ ഈ വ്യക്തി യുഎഇയിൽ എത്തിയിരിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *