ba flightsയുഎഇയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പക്ഷി ഇടിച്ചു; അടിയന്തരമായി തിരിച്ചിറക്കി
ന്യുഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു ba flights .ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയർന്ന ഉടനയൊണ് പക്ഷിയിടിച്ചത്. 1000 അടി ഉയരത്തിൽ വെച്ചാണ് പക്ഷി ഇടിച്ചത്. ഇതേതുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഈ സാഹചര്യത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോട്ടിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കി സാങ്കേതിക തകരാറുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിമാനം സുരക്ഷിതമാണെന്ന് കണ്ടതോടെ ഉച്ചകഴിഞ്ഞ് 1.40ന് വീണ്ടും പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3.29ന് ദുബായിൽ എത്തേണ്ട വിമാനമായിരുന്നു ഇത്. വിമാനത്തിൽ പക്ഷിയിടിക്കുന്നതും അടിയന്തര ലാൻഡിങ് ഉണ്ടാകുന്നതും അപൂർവമായ സംഭവങ്ങളല്ല. കഴിഞ്ഞ മാസം പൂനെയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അഹമ്മദാബാദിൽ നിന്നും ഡൽഹിയിലേക്ക് വന്ന അകാശ് എയർ ലൈൻസിൽ പക്ഷിയിടിച്ച് നാശനഷ്ടം സംഭവിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)