petrolഇന്ധനവില താഴോട്ട്; യുഎഇയിൽ ടാക്‌സി നിരക്കുകൾ കുറഞ്ഞു, പുതിയ നിരക്ക് ഇപ്രകാരം
യുഎഇ; രാജ്യത്ത് കുറഞ്ഞ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതിനാൽ എമിറേറ്റിലെ ടാക്സി നിരക്കുകളിൽ petrol മാറ്റം വരുത്തുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ശനിയാഴ്ച പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ ക്യാബ് നിരക്ക് കിലോമീറ്ററിന് 1.82 ദിർഹമായിരിക്കും. കഴിഞ്ഞ മാസത്തെ കിലോമീറ്ററിന് 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് 2 ഫിൽ ഇടിവ് രേഖപ്പെടുത്തുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് ട്വീറ്റിൽ അറിയിച്ചു.യുഎഇയിൽ പെട്രോൾ വില ലിറ്ററിന് 8 ഫിൽസ് വരെ കുറച്ച സാഹചര്യത്തിലാണ് മാറ്റം. സൂപ്പർ 98 പെട്രോളിന്റെ വില 7 ഫിൽസ് 3.09 ദിർഹത്തിൽ നിന്ന് 3.01 ദിർഹമായി കുറഞ്ഞപ്പോൾ സ്പെഷ്യൽ 95 ന്റെ വില 2.97 ദിർഹത്തിൽ നിന്ന് 2.90 ദിർഹമായി കുറഞ്ഞു. മാർച്ചിൽ 2.90 ദിർഹമായിരുന്ന ഇ-പ്ലസ് 91 ഏപ്രിലിൽ 2.82 ദിർഹമാകും വില. ഡീസൽ വില 3.14 ദിർഹത്തിൽ നിന്ന് 3.03 ദിർഹമായി കുറഞ്ഞു.രണ്ട് മാസത്തെ തുടർച്ചയായ വർധനവിന് ശേഷമാണ് താമസക്കാർക്ക് ആശ്വാസം പകർന്ന് ഇന്ധന വില കുറഞ്ഞത്. 2015-ൽ യുഎഇ വിലനിയന്ത്രണം നീക്കാൻ തുടങ്ങിയതുമുതൽ, യുഎഇയുടെ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ പരിഷ്കരിക്കുന്നു. നികുതി നിരക്ക് കുറവായതിനാൽ രാജ്യത്ത് പെട്രോൾ വില യുഎസിലും മിക്ക ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളതിനേക്കാൾ വളരെ കുറവാണ്. യുഎഇയിൽ ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) മാത്രമേ ബാധകമാകൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)