Posted By user Posted On

expat womenജോലിയും ഭക്ഷണവുമില്ലാതെ ദുരിത ജീവിതം; പ്രതിസന്ധിയിലായി വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ മലയാളി വനിതകൾ

അബുദാബി; ദുരിതത്തിലായി വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ expat women. ജോലി ഇല്ലാതത്തോടെ പലരും ജോലി തേടി അലയുകയാണ്. താമസ സ്ഥലത്തെ വാടക നൽകാൻ കഴിയാതെയും ഭക്ഷണത്തിനു വകയില്ലാതെയും പ്രയാസത്തിലാണ് പലരും. അതിലുപരി വീസ കാലാവധി കഴിഞ്ഞതിനുള്ള പിഴയുമുണ്ട്. ബേബി സിറ്റർ, ഹൗസ്മെയ്ഡ്, ഹോംനഴ്സ് തുടങ്ങിയ ജോലിക്കായിട്ടാണ് പലരും എത്തിയത്. എന്നാൽ യുഎഇയിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ കിട്ടിയില്ല. സന്ദർശക വീസയിലാണ് പലരും എത്തിയത്. ഇവരിൽ നിന്ന് ഒരു ലക്ഷം മുതൽ 1.8 ലക്ഷം രൂപ വരെയാണ് റിക്രൂട്ടമെന്റിനായി ഈടാക്കിയത്. നാട്ടിലെ കടക്കെണിയെല്ലാം തീർത്ത് തങ്ങൾക്കും കുടുംബത്തിനും നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് പലരും യുഎഇയിലേക്ക് വിമാനം കയറിയത്. വലിയ തുക നൽകി എത്തിയവർക്ക് ഇനി വെറും കയ്യോടെ നാട്ടിലേക്ക് പോകാനും മനസ്സില്ല. പലരും എന്തെങ്കിലും ജോലി കിട്ടുമോ എന്ന അന്വേഷണത്തിലാണ്. 1800 ദിർഹം ശമ്പളത്തിന് ഡേ കെയർ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത മലപ്പുറം സ്വദേശിനിയെ ഏജന്റ് എത്തിച്ചത് ലേബർ സപ്ലെ കമ്പനിയിലാണ്. നാട്ടിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഇവരോട് 1300 ദിർഹം ശമ്പളത്തിന് വീട്ടുജോലിക്കു പോകാനായിരുന്നു നിർദേശിച്ചത്. സാമ്പത്തിക പ്രയാസം മൂലം ഇവർ ആ ജോലി ചെയ്യാനും തയ്യാറായി. എന്നാൽ വീട്ടുകാർ ശമ്പളമായി 1000 ദിർഹമാണ് കൊടുത്തത്. വിശ്രമമില്ലാതെ 3 ജോലി ചെയ്യിക്കുകയും കൃത്യമായി ഭക്ഷണം പോലും നൽകാതെ പ്രയാസപ്പെടുത്തുകയും ചെയ്തതോടെ തിരിച്ചു ഏജൻസി ഓഫിസിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വീസ റദ്ദാക്കി തിരിച്ചയച്ചു. ഇവരോട് ഒമാനിലേക്ക് പോകാൻ ഏജന്റ് ആവശ്യപ്പെട്ടെങ്കിലും നേരത്തെ ഇങ്ങനെ പോയവരുടെ കഷ്ടപാട് അറിഞ്ഞതോടെ ഇവർ നാട്ടിലേക്ക് തന്നെ തിരികെ പോകാൻ തീരുമാനിക്കുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *