hajj കാൽനടയായി ഹജ്ജ് യാത്ര, ഈ വർഷം ഹജ്ജ് ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ ശിഹാബ് ചോറ്റൂർ; ഇനി യാത്ര സൗദിയിലേക്ക്
കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ കുവൈത്തിലെത്തി hajj. കഴിഞ്ഞ ദിവസം രാത്രി അബ്ദലി അതിർത്തി വഴിയാണ് അദ്ദേഹം ഇറാഖിൽനിന്ന് കുവൈത്തിൽ പ്രവേശിച്ചത്. അബ്ദലിയിൽനിന്ന് ജഹ്റയും പിന്നിട്ട് കുവൈത്ത് അതിർത്തി വഴി സൗദിയിലേക്ക് പ്രവേശിക്കലാണ് ഇനി ലക്ഷ്യം എത്രയും വേഗത്തിൽ കുവൈത്ത് അതിർത്തികടന്ന് മദീനയിലേക്ക് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ ഇറാഖിൽനിന്ന് അറാർ അതിർത്തിവഴി സൗദിയിലേക്ക് പോകാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എന്നാൽ ഇതിന് അനുമതി കിട്ടിയില്ല. ഇറാഖ് ബോർഡറിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചെങ്കിലും എമിഗ്രേഷൻ അധികൃതർ സൗദിയിലേക്ക് പോകാൻ അനുമതി കൊടുത്തില്ല. ഇതോടെ തിരിച്ച് 200 കിലോമിറ്ററോളം നടന്ന് അബ്ദലി വഴി കുവൈത്തിലെത്തി. തന്റെ യാത്രയുടെ വലിയൊരു ഘട്ടം പിന്നിട്ടെന്നും ഈ വർഷം തന്നെ ഹജ്ജ് ചെയ്യാൻ തനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്ന് പാക്കിസ്ഥാൻ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജ്ജ് കർമ്മം പൂർത്തിയാക്കുകയാണ് ശിഹാബിന്റെ ലക്ഷ്യം. വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്നും യാത്ര ആരംഭിച്ചത് മുതൽ വിവാദങ്ങൾ തന്റെ കൂടെ തന്നെ നടക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. ഇറാനിൽ നിന്നാണ് യാത്രയിൽ ഏറ്റവും നല്ല അനുഭവങ്ങളുണ്ടായതെന്നും ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ് ജനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസവും 10 മണിക്കൂറിൽ അധികം നടന്നു, എന്നാൽ ഇറാനിൽ കാലാവസ്ഥ ഒട്ടും അനുകൂലമെല്ലായിരുന്നു. കനത്ത മഞ്ഞ് വീഴ്ചയിലും തണുപ്പും ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇറാഖിലെ ചരിത്രപ്രസിദ്ധമായ ഇടങ്ങൾ കണ്ടും നടന്നും തീർത്തു. റമദാൻ മാസമാണെങ്കിലും നടത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല. ദിവസും പ്രഭാതത്തിൽ ഭക്ഷണം കഴിച്ച ശേഷം നടത്തും തുടങ്ങും. നോമ്പ് തുറക്ക് തൊട്ടുമുമ്പ് റോഡരികിൽ കാണുന്ന പള്ളികളിലോ, കൂടാരങ്ങളിലോ എത്തും, രാത്രികളിൽ പറ്റിയാൽ അവിടെ തങ്ങു. അല്ലെങ്കിൽ രാത്രികളിൽ ചില പെട്രോൾ പമ്പുകളിലും മറ്റുമാണ് അന്തിയുറക്കം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടിൽ നിന്ന് തുടങ്ങിയ കാൽനടയാത്രയാണ് ഇപ്പോൾ കുവൈത്തിൽ എത്തി നിൽക്കുന്നത്. 2022 ജൂൺ രണ്ടിന് പുലർച്ചെയാണ് ശിഹാബ് തന്റെ സ്വപ്നം പൂർത്തിയാക്കാനുള്ള യാത്ര ആരംഭിച്ചത്. 8640 കിലോമീറ്റർ 280 ദിവസം കൊണ്ട് നടന്നു തീർക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അദ്ദേഹം ഏറ്റെടുത്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)