Posted By user Posted On

air india cargoയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യയുടെ ടിക്കറ്റുകൾ മാറ്റി നൽകുന്നു; ചെയ്യേണ്ടത് ഇത്രമാത്രം

യുഎഇ; ദു​ബൈ- കോ​ഴി​ക്കോ​ട് (എ.​ഐ 998) റൂ​ട്ടിലെ എയർ ഇന്ത്യ വിമാനം നിർത്തലാക്കിയ സാഹചര്യത്തിൽ air india cargo ഈ വിമാനത്തിൽ ടിക്കറ്റെടുത്ത യാത്രക്കാരുടെ ടിക്കറ്റുകൾ മാറ്റി നൽകുന്നു. മാ​ർ​ച്ച് 26നു​ശേ​ഷം യാ​ത്ര​ചെ​യ്യാ​ൻ ടി​ക്ക​റ്റ്​ ബു​ക്ക് ചെ​യ്ത​വ​ർ​ക്കാ​ണ് ഇത്തരത്തിൽ അവരുടെ ടിക്കറ്റുകൾ മാറ്റി ലഭിക്കുക. കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ-​കൊ​ച്ചി വി​മാ​നത്തിലേക്കാണ് ടിക്കറ്റ് കിട്ടുക. അതല്ല കോഴിക്കോട്ടേക്ക് തന്നെ യാത്ര ചെയ്യണമെങ്കിൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൻറെ രാ​ത്രി 11.40നു​ള്ള ദു​ബൈ-​കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ലേക്കുള്ള ടിക്കറ്റ് നൽകും. അതേസമയം, നിങ്ങൾ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കും. പെ​രു​ന്നാ​ൾ അ​വ​ധി​ക​ളും വേ​ന​ല​വ​ധി​യും മു​ന്നി​ൽ​ക്ക​ണ്ട് പ​ല​രും ഈ ​വി​മാ​ന​ത്തി​ൽ നേ​ര​ത്തേ ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ​ല​രു​ടെ​യും ടി​ക്ക​റ്റു​ക​ൾ ദു​ബൈ-​കൊ​ച്ചി വി​മാ​ന സ​ർ​വി​സി​ലേ​ക്ക് മാ​റ്റി​ന​ൽ​കി​യി​ട്ടു​ണ്ട്. എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ-​കോ​ഴി​ക്കോ​ട്, ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് സ​ർ​വി​സു​ക​ൾ മാ​ർ​ച്ച്‌ 25നാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ടി​ക്ക​റ്റ് ബു​ക്കി​ങ് മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ നി​ർ​ത്തി​വെ​ച്ചി​രുന്നെങ്കിലും ദു​ബൈ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ൾ നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്കു​ക​യും മാ​ർ​ച്ച്‌ ആ​ദ്യം വ​രെ ബു​ക്കി​ങ് നടത്തുകയും ചെയ്തിരുന്നു. ഇതാണ് ഈ വിമാനത്തിൽ നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാരണമായത്. മും​ബൈ, ഡ​ൽ​ഹി, ഗോ​വ, ഇ​ന്ദോ​ർ എ​ന്നീ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൻറെ​യും ഏ​താ​നും സ​ർ​വി​സു​ക​ളും വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വി​മാ​ന​ങ്ങ​ളി​ലെയും ടിക്കറ്റുകൾ മാറ്റി ലഭിക്കും. അതേസമയം, ഇ​നി​യും ടി​ക്ക​റ്റു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ത്ത​വ​ർ​ക്ക് എ​യ​ർ​ഇ​ന്ത്യ​യു​ടെ​യും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൻറെ​യും സെ​യി​ൽ​സ് ടീ​മി​നെ ഫോ​ൺ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട് ടി​ക്ക​റ്റു​ക​ൾ മാ​റ്റി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ഫോ​ൺ: എ​യ​ർ ഇ​ന്ത്യ: 06 5970444, എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് 06 5970303.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *