red alert യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത, ദൂരക്കാഴ്ച കുറയും; റെഡ്, യെല്ലോ അലേർട്ട് നൽകി, ജാഗ്രത നിർദേശം
യുഎഇ; നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് പ്രകാരം യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി red alert മേഘാവൃതമായിരിക്കും.മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ എൻസിഎം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 9 മണി വരെയാണ് ജാഗ്രതാ നിർദേശം. മഞ്ഞ അലേർട്ട് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളെ അടയാളപ്പെടുത്തുന്നു. കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന സ്ഥലത്താണ് റെഡ് അലർട്ട് നൽകുന്നത്. ഇവിടങ്ങളിൽ ദൂരക്കാഴ്ച 1000 മീറ്ററിൽ താഴെയായി കുറയും. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 29 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. രണ്ട് എമിറേറ്റുകളിലും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസായിരിക്കും. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)