Posted By user Posted On

air keralaകോടികൾ മുടക്കി എയർ കേരള ഡൊമയിൻ സ്വന്തമാക്കി യുഎഇയിലെ പ്രവാസി മലയാളി വ്യവസായി

ദുബൈ: കേരള സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന എയർകേരള വിമാന സർവീസിൻറെ പേരിലുള്ള ഡൊമൈൻ സ്വന്തമാക്കി air kerala മലയാളി വ്യവ്യസായി അഫി അഹ്​മദ്​. airkerala.com എന്ന ഡൊമൈനാണ് 10 ലക്ഷം ദിർഹം(2.20 കോടി രൂപ) നൽകി ഇദ്ദേഹം വാങ്ങിയത്. കേരളത്തിന്റെ സ്വന്തം വിമാന സർവീസായി എയർ കേരള യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറാണെന്നും സ്മാർട് ട്രാവൽ ഏജൻസി ചെയർമാനായ അഫി പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടാൽ ഇത്​ നൽകാൻ തയാറാണെന്നും അല്ലാത്തപക്ഷം സ്വന്തം നിലയിൽ വിമാനം ചാർട്ട്​ ചെയ്യുന്നതിനെ കുറിച്ച്​ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയർകേരള എന്ന പേരിൽ വിമാനസർവീസ്​ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്​തികളുണ്ടെങ്കിൽ അവർക്കും തന്നെ സമീപിക്കാം. സ്വന്തം നിലയിൽ വിമാന സർവീസ്​ തുടങ്ങുന്നതിനെ കുറിച്ച്​ ആലോചിച്ചുകൊണ്ടിരിക്കുകയാണ്​. കോവിഡ്​ കാലത്ത്​ സ്വന്തമായി വിമാനം ചാർട്ടർ​ ചെയ്തിരുന്നു. ഈ മാതൃകയിൽ ഇനിയും ചാർട്ടർ​ ചെയ്യണമെന്നാണ്​ ആഗ്രഹം. ഇത്​ വിമാന നിരക്ക്​ കുറക്കാൻ ഇടയാക്കുമെന്നും അഫി അഹ്​മദ് പറഞ്ഞു. മലയാളികളുടെ തന്നെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 1971 എന്ന കമ്പനിയുടെ കീഴിലെ എക്സിക്യൂട്ടീവ് ബാച്ചിലേഴ്സ് ഡോട്ട് കോം എന്ന ഡൊമയിൻ വിൽപന സ്ഥാപനത്തിന്റെ കൈവശമായിരുന്ന 23 വർഷമായി എയർ കേരളയുടെ പേരിലുള്ള ഡൊമയിൻ ഉണ്ടായിരുന്നത്. 2000 ഫെബ്രുവരിയിലാണ് എയർകേരള ഡോട്ട് കോം രജിസ്റ്റർ ചെയ്തിരുന്നത്. യു.എ.ഇയിലെ പ്രമുഖ ഇൻവെസ്റ്റ്മെൻറ്​ അഡ്വൈസറായ സക്കറിയ മുഹമ്മദാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് ആദ്യമായി വഴിമരുന്നിട്ടതെന്ന്​ ‘1971’ സ്ഥാപകൻ സത്താർ അൽ കരൻ അറിയിച്ചു. 23 വർഷങ്ങൾ കാത്തിരുന്നുവെങ്കിലും ആ പേരിന് അർഹനായ ഒരാൾ സമീപിച്ചപ്പോൾ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 5 കോടി രൂപവരെ ഡൊമയിനു വില പറഞ്ഞിരുന്നതാണെങ്കിലും കേരളത്തിന്റെ സ്വന്തം സംരംഭത്തിനു മാത്രമേ കൈമാറൂ എന്നതിനാലാണ് ഇത്രയും കാത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർ കേരള ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ സേവനം ജനങ്ങൾക്ക് ഇപ്പോൾ ലഭ്യമാണ്. ആദ്യ ഘട്ടത്തിൽ കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ലഭ്യമാക്കുകയും തുടർന്ന് ചാർട്ടേഡ് വിമാന സർവീസും പിന്നീട് സ്വന്തം രാജ്യാന്തര വിമാന സർവീസുമാണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *