dhs to egp യുഎഇയിൽ പുതിയ 1000 ദിർഹത്തിന്റെ നോട്ട്; അടുത്ത ആഴ്ച മുതൽ ജനങ്ങൾക്ക് ലഭ്യമാകും
അബുദാബി: യുഎഇ സെൻട്രൽ ബാങ്ക് പുതിയ ആയിരം ദിർഹത്തിന്റെ നോട്ടുകൾ പുറത്തിറക്കി dhs to egp. ഏപ്രിൽ 10 മുതൽ ബാങ്കുകൾ വഴിയും മണി എക്സ്ചേഞ്ച് ഹൗസുകൾ വഴിയും ജനങ്ങൾക്ക് കിട്ടിത്തുടങ്ങും. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയിലാണ് നോട്ടുകൾ പുറത്തിറക്കിയത്. ഇത് ഇപ്പോൾ പ്രാബല്യത്തിൽ വരികയാണ്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോർജ നിലയവും ബഹിരാകാശ ഗവേഷണവും ഉൾപ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങൾക്കും ഇടം നൽകിയിട്ടുള്ള ഡിസൈനാണ് 1000 ദിർഹത്തിന്റെ നോട്ടിനെ വ്യത്യസ്തമാക്കുന്നത്. യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോർജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളാണ് നോട്ടിൽ ഉള്ളത്. 1976ൽ ശൈഖ് സായിദ് നാസ മേധാവികളുമായി നടത്തിയ ചർച്ചയുടെ ഓർമയാണ് ഈചിത്രം. തൊട്ടുമുകളിൽ യുഎഇയുടെ ചൊവ്വാ പരിവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് പ്രോബുമുണ്ട്. ബഹിരാകാശ സഞ്ചാരിയുടെ ചിത്രത്തോടെയുള്ള സെക്യൂരിറ്റി മാർക്കാണ് പുതിയ നോട്ടിലുള്ളത്. ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളും നോട്ടിൽ കൊണ്ടുവന്നിട്ടുണ്ട്.പോളിമർ മെറ്റീരിയലുകൊണ്ടാണ് പുതിയ നോട്ട് നിർമിച്ചിരിക്കുന്നത്. പേപ്പറിനേക്കാൾ ഇത് ഈടുനിൽക്കുമെന്നും അതുകൊണ്ടു തന്നെ കൂടുതൽ കാലം നോട്ടുകൾ ഉപയോഗിക്കാമെന്നും യുഎഇ കേന്ദ്ര ബാങ്ക് നോട്ട് പുറത്തിറക്കിയ സമയത്ത് അറിയിച്ചിരുന്നു. നോട്ടിന്റെ പിൻവശത്ത് ബറാക ആണവോർജ പ്ലാന്റിന്റെ ചിത്രമാണ് നൽകിയിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)