royal wedding യുഎഇയിൽ രാജകീയ വിവാഹം; ഷെയ്ഖ് മുഹമ്മദിന്റെ പുത്രി ഷെയ്ഖ മഹ്റ ബിൻത് വിവാഹിതയാകുന്നു, വരൻ ഷെയ്ഖ് മന ബിൻ മുഹമ്മദ്
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് royal wedding ആൽ മക്തൂമിൻറെ മകൾ ശൈഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിവാഹിതയാകുന്നു. അൽ മക്തൂം കുടുംബാംഗം തന്നെയായ ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂമാണ് വരൻ. വരനും വധുവും സമൂഹ മാധ്യമങ്ങൾ വഴിയാണ് വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വരൻറെ പിതാവ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മാന ആൽ മക്തൂം വിവാഹത്തിന് ആശംസയായി രചിച്ച കവിതയാണ് നവദമ്പതികൾ ഇൻസ്റ്റഗ്രാമിൽ കല്യാണക്കാര്യം വെളിപ്പെടുത്തി പോസ്റ്റ് ചെയ്തത്. വരന്റെ പിതാവും ഇതേ കവിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. രാജകീയ വിവാഹ കരാറിൽ ഒപ്പുവെയ്ക്കുന്ന അവസരത്തിലേക്ക് വേണ്ടി എഴുതിയ കവിതയാണിതെന്നാണ് വരികൾ സൂചിപ്പിക്കുന്നത്. വിവാഹനിശ്ചയം നടന്നെങ്കിലും എന്നാണ് വിവാഹം എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെയും ശൈഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂമിന്റെയും മകനാണ് ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂം. ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദധാരിയായ ശൈഖ മഹ്റ ദുബൈയിലെ വിവിധ പരിപാടികൾ നിറ സാന്നിദ്ധ്യമാണ്. യുഎഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ വരനായ ഷെയ്ഖ് മന പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്സ്-നാഷനൽ സർവീസിൽ ഒരു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)