Posted By user Posted On

expat രണ്ടാഴ്ച മുൻപ് സന്ദർശന വിസയിൽ യുഎഇയിൽ എത്തിയ മലയാളി അന്തരിച്ചു

ദുബൈ: രണ്ടാഴ്ച മുൻപ് സന്ദർശന വിസയിൽ യുഎഇയിൽ എത്തിയ മലയാളി അന്തരിച്ചു expat. എരോൽ അബ്ദുൽ ഖാദിർ ഹാജിയാണ് ദുബായിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന്​ താമസ സ്ഥലത്തായിരുന്നു മരണം. കേരള മുസ്‍ലിം ജമാഅത്ത് എടച്ചാക്കൈ യൂനിറ്റ് പ്രസിഡൻറും ദുബൈയിലെ ജാമിഅ സഅദിയ്യയുടെ ദീർഘകാല ഓർഗനൈസറുമായിരുന്നു. പ്രവാസജീവിതം മതിയാക്കി വർഷങ്ങളായി എടച്ചാക്കൈയിൽ താമസിച്ചുവരുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് വീണ്ടും സന്ദർശന വിസയിൽ ദുബായിലെത്തിയത്. ഭാര്യമാർ: ആയിഷ (ബേക്കൽ), ടി.കെ.സി. സൈനബ (അഴീക്കൽ). മക്കൾ: ഖൈറുന്നിസ, സ്വാലിഹ്, ഷഫീഖ് (ദുബൈ), ഷാഹിദ, നുസ്‌റത്ത്. മരുമക്കൾ: അൻസാദ് അലി, സഫീർ, അഷ്‌റഫ്, ഫായിസ, രഹന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *