Posted By user Posted On

​boat clubഗൾഫ് രാജ്യത്ത് മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; 11 പേർക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു boat club . അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുറോപ്യൻ വംശജനാണ് അപകടത്തിൽ മരിച്ചതെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയുമായിരുന്നു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. തക്ക സമയത്ത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *