raining men യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജനങ്ങൾക്ക് ജാഗ്രത നിർദേശം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
യുഎഇ; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഇന്ന് ഉച്ചയോടെയാണ് മഴ തുടങ്ങിയത് raining men. ഈ സാഹചര്യത്തിൽ വെള്ളപ്പൊക്കത്തെ കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ആലിപ്പഴം വർഷം ഉണ്ടാകുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളപ്പൊക്കവും കനത്ത മഴയും ഉണ്ടാകാത്ത സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും അതോറിറ്റി ട്വിറ്ററിൽ വ്യക്തമാക്കി. രാജ്യത്തെ കനത്ത മഴയുടെ വീഡിയോകൾ പല താമസക്കാരും സോഷ്യൽ മീഡിയയിലും മറ്റും പങ്കു വച്ചിട്ടുണ്ട്. മസാഫിയിലെ പർവതനിരകൾക്കിടയിലുള്ള റോഡിൽ മഴ പെയ്യുന്നതും വാദി അൽ-ഖുറിലും ആലിപ്പഴം വീഴുന്നതും വാദി അൽ-അജിലി, വാദി അൽ-ഹിലു എന്നിവിടങ്ങളിലേക്കുള്ള റോഡിൽ കനത്ത മഴ പെയ്യുന്നതും ഇത്തരത്തിൽ ഒരു വീഡിയോയിൽ കാണാൻ സാധിക്കും. മഴയത്ത് അശ്രദ്ധമായി വാഹനമോടിക്കുന്നത് സംബന്ധിച്ച് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥ കണക്കിലെടുത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ വാഹനമോടിക്കുന്നവരോട് അധികൃതർ അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)