air india cargo എന്തൊരു അതിക്രമം!; ക്യാബിൻ ക്രൂ അംഗങ്ങളെ ആക്രമിച്ച് യാത്രക്കാരൻ, എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ വിമാനം തിരിച്ചിറക്കി air india cargo. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും പിന്നീട് തർക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. 256 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരൻ ജീവനക്കാരെ ശാരീരികമായി ഉപദ്രവിച്ചുവെന്നും രണ്ടുപേർക്ക് പരുക്കേറ്റെന്നും എയർ ഇന്ത്യ അറിയിച്ചു. വാക്കാലും രേഖാമൂലമുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നെന്നും. എന്നാൽ ഇതെല്ലാം അവഗണിച്ച് യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറുകയായിരുന്നെന്നും കമ്പനി വ്യക്തമാക്കി. വിമാനക്കമ്പനി ദില്ലി എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ഡൽഹി എയർപോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. എയർ ഇന്ത്യയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനം ഉച്ചയ്ക്കുശേഷം പുറപ്പെട്ടു. വിമാനം തിരിച്ചിറക്കിയതിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)