holiday അവധിക്കാല യാത്രകൾ ഇനിയും പ്ലാൻ ചെയ്തില്ലേ?; യുഎഇയിൽ 4 ദിവസത്തെ ഈദ് അൽ ഫിത്തർ അവധി: വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക ഇതാ
യുഎഇ; യുഎഇയിൽ 4 ദിവസത്തെ ഈദ് അൽ ഫിത്തർ അവധിയാണ് വരാനിരിക്കുന്നത്. holiday ഈ അവധിക്കാലത്ത് യുഎഇ പൗരന്മാരും പ്രവാസികളും യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻ തന്നെ യാത്ര പ്ലാനുകൾ തയാറാക്കികോളൂ. ഒരു പക്ഷെ അവധി ദിനങ്ങളോട് അനുബന്ധിച്ച് വിമാന നിരക്കുകളും മറ്റും കുതിച്ച് ഉയരാൻ സാധ്യതയുണ്ട്. യുഎഇ പൗരന്മാർക്ക് വിസ രഹിത പ്രവേശനമോ വിസ-ഓൺ-അറൈവൽ സൗകര്യമോ വാഗ്ദാനം ചെയ്യുന്ന നിരവധി ജനപ്രിയവും വിനോദസഞ്ചാര സൗഹൃദ കേന്ദ്രങ്ങളും ലോകമെമ്പാടും ഉണ്ട്. യുഎഇയുടെ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായതിനാലാണ് ഈ സൗകര്യം ലഭിക്കുന്നത്. യുഎഇയിലെ ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ച്, ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെ ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ യുഎഇയിലെ ആളുകൾക്ക് മിക്കവാറും നാല് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പറയുന്നതനുസരിച്ച്, യുഎഇ പൗരന്മാർക്ക് 141 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും 44 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ അല്ലെങ്കിൽ ഇലക്ട്രിക് ട്രാവൽ അതോറിറ്റി (ഇടിഎ)യും ലഭിക്കും. യുഎഇ പൗരന്മാർക്ക് ഓഷ്യാനിയയിലുടനീളമുള്ള 16 രാജ്യങ്ങളിലും, മിഡിൽ ഈസ്റ്റിൽ 13 രാജ്യങ്ങളിലും, യൂറോപ്പിൽ 50 രാജ്യങ്ങളിലും, കരീബിയനിൽ 17 രാജ്യങ്ങളിലും, ഏഷ്യയിൽ 12, അമേരിക്കയിൽ 20, ആഫ്രിക്കയിൽ 38 രാജ്യങ്ങളിലും വിസ രഹിത പ്രവേശനം ലഭിക്കും.ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പറയുന്നതനുസരിച്ച്, യു.എ.ഇ പാസ്‌പോർട്ട് ഉടമകൾ യുഎസ്, ഓസ്‌ട്രേലിയ, തുർക്കിയെ ഉൾപ്പെടെ 48 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് വിസ നേടേണ്ടതുണ്ട്.
യുഎഇ പൗരന്മാർക്ക് വിസ രഹിത പ്രവേശനമോ വിസ ഓൺ അറൈവലോ ലഭിക്കുന്ന ചില ജനപ്രിയ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അറിയാം
കാനഡ
ന്യൂസിലാന്റ്
യുകെ
പാകിസ്ഥാൻ
ചൈന
ഇന്ത്യ
ഈജിപ്ത്
ഫ്രാൻസ്
ജോർജിയ
ജർമ്മനി
ഇസ്രായേൽ
ഫിലിപ്പീൻസ്
സിംഗപ്പൂർ
ഹോങ്കോംഗ്
ഇറ്റലി
ജപ്പാൻ
ലെബനൻ
മൊറോക്കോ
റഷ്യ
സ്വിറ്റ്സർലൻഡ്
തായ്ലൻഡ്
മാലദ്വീപ്
സൗദി അറേബ്യ
ബഹ്റൈൻ
ഒമാൻ
കുവൈറ്റ്
ഖത്തർ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)