Posted By user Posted On

airport “10 ബിറ്റ് കോയിൻ നൽകണം, അല്ലെങ്കിൽ മനുഷ്യ ബോംബുമായെത്തും”; കേരളത്തിലെ പ്രമുഖ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. പത്ത് ബിറ്റ്‌കോയിൻ നൽകണമെന്നും airport അല്ലാത്ത പക്ഷം മനുഷ്യ ബോംബുമായി വിമാനത്താവളത്തിലേക്കെത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിലുടെ തന്നെയാണ് ഇന്നും പൊലീസിന് ഭീഷണി വന്നിട്ടുള്ളത്. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ബോംബ് ഭീഷണി എത്തിയതോടെ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പരിശോധന നടത്തിയെങ്കിലും ദുരൂഹമായതൊന്നും കണ്ടെത്തിയിട്ടില്ല. ഭീഷണി സന്ദേശമയച്ച മെയിൽ ഐഡി വ്യാജമാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ വ്യാജ ഇ-മെയിൽ ഐഡികൾ ഉപയോഗിച്ച് ഭീഷണി സന്ദേശമയച്ചവരെ ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. ഏതെങ്കിലും തമാശ രൂപേണയോ അല്ലെങ്കിൽ പ്രത്യേക ലക്ഷ്യംവെച്ചാണോ ഇത്തരത്തിൽ സന്ദേശമയച്ചതെന്ന് വ്യക്തമാവണമെങ്കിൽ ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം. ഡാർക്ക് വെബ്ബിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐപി മേൽവിലാസം കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ ഇന്റർനെറ്റ് സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്. ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഐ.പി. അഡ്രസ് കണ്ടെത്താനാകുകയെന്നാണ് വിവരം. ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. സൈബർ ടെററിസം വകുപ്പ് ചുമത്തിയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *