ba flights വിമാനത്തിൽ വച്ച് ഇനി ഇക്കാര്യങ്ങൾ ചെയ്താൽ എട്ടിന്റെ പണി കിട്ടും, ബാൻ വരെ ചെയ്തേക്കാം; നിർദേശം നൽകി ഡിജിസിഎ
അടുത്തിടെയായി വിമാനങ്ങളിൽ അനിഷ്ട സംഭവങ്ങളും ആക്രമണങ്ങളും പതിവായിരിക്കുകയാണ് . ba flights ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിസിഎ. മദ്യപിച്ചും അല്ലാതെയും മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെയാണ് കർശന നടപടിയെടുക്കണമെന്ന നിർദേശമാണ് വിമാനക്കമ്പനികൾക്ക് ഡിജിസിഎ നൽകിയിരിക്കുന്നത്. ഡൽഹി-ലണ്ടൻ വിമാനത്തിൽ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ ആക്രമിക്കുകയും തെട്ട് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിർദേശം പുറത്ത് വന്നത്. ഇത്തരത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ നേരിടാൻ നിലവിലുള്ള വ്യവസ്ഥകൾ ആവർത്തിച്ച് എയർലൈനുകൾക്ക് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ കർശന നിർദ്ദേശം നൽകി. റിപ്പോർട്ട് അനുസരിച്ച് വിമാനക്കമ്പനികൾ, പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവർക്കായിട്ടാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മേധാവി വിക്രം ദേവ് ദത്ത് തിങ്കളാഴ്ച ഒരു നിർദ്ദേശം പുറപ്പെടുവിച്ചത്. അടുത്തിടെയായി വിമാനത്തിൽ നടന്ന സംഭവങ്ങൾ പലതും ഞെട്ടിക്കുന്നതായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് സഹ യാത്രികൻ മൂത്രമൊഴിച്ച സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. പിന്നാലെ വിവിധ സംഭവങ്ങളും ആക്രമണങ്ങളും യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടായി. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ ആക്രമിച്ച സംഭവവും പുറത്തുവന്നു. ഇത്തരത്തിൽ സുഗമമായ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഇത്തരം പ്രശ്നക്കാർക്കെതിരെ തക്കതായ നടപടികൾ എടുക്കണമെന്ന നിർദേശമാണ് ഡിജിസിഎ നൽകിയിരിക്കുന്നത്. സിവിൽ ഏവിയേഷൻ റിക്വയർമെൻറ് (സിഎആർ) പ്രകാരംനഅപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ നേരിടാൻ എയർലൈൻ നടപടി സ്വീകരിക്കാവുന്നതാണ്. വിമാനത്തിൽ പുകവലി, മദ്യപാനം, അനാശാസ്യ പെരുമാറ്റം, യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ, യാത്രയ്ക്കിടെ വിമാനത്തിൽ യാത്രക്കാർ അനുചിതമായ സ്പർശനമോ ലൈംഗിക പീഡനമോ തുടങ്ങിയ ചില സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇത്തരം സാഹചര്യത്തിൽ പോസ്റ്റ് ഹോൾഡർമാർ, പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നിവർ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെട്ടതായും ഡിജിസിഎ എടുത്തു പറഞ്ഞു. ഇത്തരത്തിൽ യാത്രക്കാരുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൈലറ്റുമാർ, ക്യാബിൻ ക്രൂ, പോസ്റ്റ് ഹോൾഡർമാർ എന്നിവരെ ബോധവൽക്കരിക്കണമെന്നും എല്ലാ എയർലൈനുകളുടെയും ഓപ്പറേഷൻ മേധാവികൾക്ക് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്.
യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തെ മൂന്ന് തലങ്ങളായി തരംതിരിക്കാൻ DGCA നിർദ്ദേശിക്കുന്നു. അത്തരം ആളുകൾക്ക് വ്യത്യസ്ത കാലയളവുകളിൽ വിമാനയാത്രാ നിരോധനം നേരിടേണ്ടിവരുമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
ലെവൽ 1: ശാരീരിക ആംഗ്യങ്ങൾ, വാക്കാലുള്ള ഉപദ്രവം, അനിയന്ത്രിതമായ മദ്യപാനം തുടങ്ങിയ അനിയന്ത്രിതമായ പെരുമാറ്റം
ലെവൽ 2: തള്ളൽ, ചവിട്ടൽ അല്ലെങ്കിൽ ലൈംഗിക പീഡനം പോലുള്ള ശാരീരിക അധിക്ഷേപകരമായ പെരുമാറ്റം
ലെവൽ 3: വിമാനത്തിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കേടുപാടുകൾ, ശ്വാസം മുട്ടൽ, കൊലപാതകം തുടങ്ങിയ ശാരീരിക അക്രമം പോലെയുള്ള ജീവന് ഭീഷണിയായ പെരുമാറ്റം
അനിയന്ത്രിതമായ പെരുമാറ്റത്തിൻറെ തോത് അനുസരിച്ച്, ഒരു യാത്രക്കാരനെ വിമാനത്തിൽ നിന്ന് വിലക്കേണ്ട കാലയളവ് സംബന്ധിച്ച് ബന്ധപ്പെട്ട എയർലൈൻ രൂപീകരിച്ച ഒരു ആഭ്യന്തര കമ്മിറ്റിക്ക് തീരുമാനിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)