expat father പാസ്പോർട്ടുമായി പ്രവാസിയായ പിതാവ് കടന്നു കളഞ്ഞു, സ്ക്കൂളിൽ പോലും ചേരാനാകാതെ കുട്ടികൾ; ഒടുവിൽ സഹായമൊരുക്കി യുഎഇ പൊലീസ്
ദുബൈ: ദുബായിൽ പാസ്പോർട്ടുമായി പ്രവാസിയായ പിതാവ് കടന്നു കളഞ്ഞതോടെ ജീവിത പ്രയാസത്തിലായ expat father മൂന്ന് കുട്ടികൾക്ക് സഹായവുമായി ദുബായ് പൊലീസ്. അമ്മയ്ക്കൊപ്പമാണ് ഇവർ കഴിയുന്നത്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിതാവ് കൊണ്ടുപോയതോടെ കുട്ടികളുടെ പഠനമടക്കമുള്ള കാര്യങ്ങൾക്ക് മുടങ്ങുകയായിരുന്നു. മൂന്ന്, എട്ട്, പത്ത് എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണ് പ്രയാസത്തിലായത്. മാതാവ് പുതിയ രേഖകൾക്കായി കോൺസുലേറ്റിനെ ബന്ധപ്പെട്ടെങ്കിലും മാതാവിൻറെയും പിതാവിൻറെയും ഒപ്പില്ലാതെ പുതിയ പാസ്പോർട്ട് നിയമപ്രകാരം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ഈ ശ്രമം വിഫലമായി. ഇതോടെ കുട്ടികളുടെ സ്കൂൾ പ്രവേശനവും മെഡിക്കൽ ഇൻഷുറൻസ് പുതുക്കലും എല്ലാം തടസ്സപ്പെട്ടു. ഒടുവിൽ മാതാവ് ദുബൈ പൊലീസ് മനുഷ്യാവകാശ വിഭാഗത്തിലെ ‘ചൈൽഡ് ഒയാസിസ്’ വിങ്ങുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെ പൊലീസ് അധികൃതർ കോടതിയിൽ കോൺസുലേറ്റുമായി സഹകരിച്ച് കുട്ടികൾക്ക് രേഖകൾ നൽകാനുള്ള വിധി ലഭിക്കാൻ അപേക്ഷ സമർപ്പിച്ചു. കുട്ടിയുടെ മേൽ നിയമപരമായ അധികാരം മാതാവിനാണെന്ന കോടതി ഉത്തരവ് പരിഗണിച്ചാണ് വിധി സമ്പാദിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ പിന്നീട് കോൺസുലേറ്റ് രേഖകൾ നൽകുകയും ചെയ്തു.മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും സംരക്ഷണവും കുട്ടികൾക്കും യു.എ.ഇയിലെ നിയമം അനുവദിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ശിശു-വനിത സംരക്ഷണ വകുപ്പ് ഡയറക്ടർ കേണൽ ഡോ. അലി മുഹമ്മദ് അൽ മത്റൂഷി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)