Posted By user Posted On

salary പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ ഈ എമിറേറ്റിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ കിട്ടും

ഷാർജ; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം ആദ്യം ശമ്പളം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. salary എമിറേറ്റിലെ കേന്ദ്ര ധനകാര്യ വകുപ്പാണ് തീരുമാനമെടുത്തത്. ഈദ് അൽ ഫിത്തറിന് മുന്നോടിയായി ജീവനക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായിട്ടാണ് തീരുമാനം. ഏപ്രിൽ 18 ന് ശമ്പളം വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെയായിരിക്കും ഈദുൽ ഫിത്തർ അവധി.മാർച്ച് 23 വ്യാഴാഴ്ച എമിറേറ്റുകളിൽ വിശുദ്ധ റമദാൻ മാസം ആരംഭിച്ചു. ചന്ദ്രനെ എപ്പോൾ കാണുന്നു എന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഈ വർഷം റമദാൻ 29 ദിവസം നീണ്ടുനിൽക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *