sea മീൻ പിടിക്കുന്നതിനിടെ കടലിൽ വീണു, യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം; മൃതദേഹം കിട്ടിയത് 5 ദിവസങ്ങൾക്ക് ശേഷം
യുഎഇ; യുഎഇയിൽ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിലാണ് മരിച്ചത് sea. 33 വയസ്സായിരുന്നു. മാർച്ച് 20ന് വൈകീട്ടോടെ ജോലി ചെയ്ത കപ്പലിൽ നിന്നും കടലിൽ വീഴുകയായിരുന്നു. മീൻ പിടിക്കുന്നതിനിടെ ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞപ്പോൾ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് അധികൃതർ അഖിലിന്റെ കുടുംബത്തെ അറിയിച്ചത്. അഖിലിനെ രക്ഷിക്കുന്നതിനായി സഹപ്രവർത്തകരിൽ ഒരാളും കടലിലേക്ക് ചാടിയിരുന്നു. എന്നാൽ ശക്തമായ തിരയിൽ രണ്ടു പേരെയും കാണാതായി. തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ സഹപ്രവർത്തകനെ രക്ഷപ്പെടുത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 25നാണ് അഖിലിന്റെ മൃതദേഹം കിട്ടിയത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം സ്ഥിരീകരിച്ചത്. അഖിലിന്റെ അനുജൻ ആകാശ് ഇനിയായി നാട്ടിൽ നിന്നും ഗൾഫിൽ എത്തിയിരുന്നു. ഷാർജ സെഹയ്ഫ് സോണിൽ ആസ്ഥാനമായിട്ടുള്ള ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിലാണ് കരാർ അടിസ്ഥാനത്തിൽ അഖിൽഹ് സെക്കൻഡ് ഓഫിസർ ആയി ജോലി നോക്കിയിരുന്നത്. സുബേന്ദ്രൻ നായർ–അംബിക ദമ്പതികളുടെ മകനാണ്. ഭാര്യ – ആര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അഖിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)