Posted By user Posted On

fire force യുഎഇയിൽ ക്ലീനിം​ഗ് സാധനങ്ങൾ സൂക്ഷിച്ചിരുന്ന വെയർ ഹൗസിൽ തീപിടുത്തം

ദുബായിലെ ഉം റമൂൽ ഏരിയയിലെ ശുചീകരണ സാമഗ്രികളുടെ ഗോഡൗണിൽ തീപിടിത്തം. fire corce വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിച്ച സ്ഥലത്ത് നിന്ന് ഉയരുന്ന ഇരുണ്ട പുകയുടെ ഫോട്ടോകൾ പരിസരവാസികൾ സോഷ്യൽ മീഡിയിയിലും മറ്റും പങ്കുവച്ചു. വൈകുന്നേരം 4.28 ന് ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻ സെന്ററിൽ വിവരമറിയിക്കുകയും അൽ റാഷിദിയ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം 5 മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തു. പോർട്ട് സയീദ് സ്റ്റേഷൻ, അൽ കരാമ സ്റ്റേഷൻ, അൽ ഖുസൈസ് സ്റ്റേഷൻ എന്നിവിടെ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങളും സ്ഥലത്തെത്തി. വൈകുന്നേരം 5.04 ന് തീ നിയന്ത്രണ വിധേയമായെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫീൽഡ് കമാൻഡർ സ്ഥിരീകരിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക  https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *