വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തങ്ങുന്നവർക്ക് മുന്നറിയിപ്പ്, നിർദേശം ഇങ്ങനെ
ബ്ലാക്ക്‌ലിസ്റ്റ്, അബ്സ്കോണ്ടിംഗ് എന്നീ പട്ടികയിൽപ്പെടുന്നത് ഒഴിവാക്കാൻ സന്ദർശന വിസാ കാലാവധി കഴിഞ്ഞ് ‘ഒരു ദിവസം പോലും’ കൂടുതൽ യുഎഇയിൽ താമസിക്കരുതെന്ന് ട്രാവൽ ഏജന്റുമാർ മുന്നറിയിപ്പ് നൽകി. വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെ കരിമ്പട്ടികയിൽപെടുത്താൻ സാധ്യതയുണ്ടെന്നും ഒളിവിൽ പോയവരായി കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്നും ട്രാവൽ ഏജന്റുമാർ പറഞ്ഞു. കരിമ്പട്ടികയിൽ പെടുന്നവരെ യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്രവേശിക്കുന്നത് വിലക്കും.
പിഴയും ബാധകമാണ്. ഔദ്യോഗിക വിസ അപേക്ഷാ പോർട്ടലുകളിൽ നിന്നും നിങ്ങളെ ബ്ലോക്ക് ചെയ്‌തേക്കാം. രാജ്യത്തിനകത്ത് നിന്ന് നിങ്ങളുടെ സന്ദർശന വിസയുടെ കാലാവധി നീട്ടാൻ ഇപ്പോൾ ഒരു ഓപ്ഷനുമില്ല. യുഎഇയിൽ നിന്ന് പുറത്തുകടന്ന് വേണം പുതിയ സന്ദർശന വിസയിൽ വീണ്ടും പ്രവേശിക്കാൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)