Posted By user Posted On

civil lawsuitജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനുള്ള വൈ​രാ​ഗ്യം; മുൻ തൊഴിൽ ഉടമയുടെ കാറിന് തീയിട്ട പ്രവാസിക്കും സുഹൃത്തിനും ജയിൽ ശിക്ഷ വിധിച്ച് യുഎഇ കോടതി

യുഎഇ; മുൻ വൈരാ​ഗ്യത്തിന്റെ പേരിൽ മുൻ തൊഴിൽ ഉടമയുടെ കാർ കത്തിച്ച രണ്ട് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി civil lawsuit. പാർക്കിം​ഗ് സ്ഥലത്തെ നിരവധി വാഹനങ്ങൾക്കും തീപിടിച്ചിരുന്നു. ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് ഏരിയയിലെ പാർക്കിം​ഗ് സ്ഥലത്താണ് സംഭവം നടന്നത്. ഇവിടെ ഒന്നിലധികം വാഹനങ്ങൾ കത്തുന്നതായി കാണിച്ച് ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ ലഭിച്ചുവെന്ന് കേസ് ഫയലിൽ പറയുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ച് സ്ഥലം തണുപ്പിക്കുകയും അന്വേഷണത്തിനായി സ്ഥലം പോലീസിന് കൈമാറുകയും ചെയ്തു.വാഹനങ്ങളിലൊന്ന് മനഃപൂർവം കത്തിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തുകയും ഇതിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പ്രതികളെ ഇവർ തിരിച്ചറിയുകയും ചെയ്തു.ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ കാർ കത്തിച്ചതായി സമ്മതിച്ചു. മദ്യവിൽപ്പനയും വിതരണവും നടത്തിയിരുന്ന തന്റെ മുൻ തൊഴിലുടമയുടേതാണ് കാറെന്ന് ഇയാൾ പറഞ്ഞു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്, തൊഴിലുടമ പ്രതിയെ ആക്രമിക്കുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു, പ്രതികാരമായി കാറിന് തീയിടാൻ തീരുമാനിച്ചു. തൊഴിൽ ഉടമ പാർക്കിം​ഗ് സ്ഥലത്ത് തന്റെ കാർ പാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ രണ്ട് പ്രതികളും പ്രദേശത്തുണ്ടായിരുന്നു. അയാൾ തന്റെ കാറിൽ നിന്ന് മാറിയതിന് ശേഷം, പ്രതിയും സുഹൃത്തും മുൻവശത്തെ ഗ്ലാസ് തകർത്ത് ഒരു സിഗരറ്റ് വാഹനത്തിലേക്ക് എറിഞ്ഞു. കൃത്യം നടത്തിയ ശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രണ്ടുപേരെയും ദുബായ് ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. ഇവർക്ക് 66,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ‌‍‍

Comments (0)

Leave a Reply

Your email address will not be published. Required fields are marked *