rain യുഎഇയിൽ മഴ മുന്നറിയിപ്പ്; കടൽ പ്രക്ഷുബ്ധമാകും; യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചു; ജാഗ്രത നിർദേശം
യുഎഇ; നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് പ്രകാരം യുഎഇയിലെ rain ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പകൽ സമയത്ത് പൊടി നിറഞ്ഞതുമായിരിക്കും.രാജ്യത്തിന്റെ ചില തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ എൻസിഎം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാവിലെ 8.30 വരെയാണ് ജാഗ്രതാ നിർദേശം. ജാഗ്രതാ നിർദേശം നിലവിലിരിക്കെ നീന്തൽ, കടൽ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും എൻസിഎം പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്നും താപനില കുറയും. അബുദാബിയിൽ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അതേസമയം ദുബായിൽ പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.മിതമായതോ ശക്തമായതോ ആയ കാറ്റ് പൊടിയും മണലും വീശാൻ ഇടയാക്കും. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ വളരെ പ്രക്ഷുബ്ധമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)