emirates dubai heathrow ഇവരെ സൂക്ഷിക്കണം! മോഷ്ടിച്ച സാധനങ്ങൾ ആദ്യം ടൊയ്ലറ്റിൽ വയ്ക്കും, പിന്നീട് കടത്തും; യുഎഇയിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച വിമാനത്താവളത്തിലെ ജീവനക്കാർ പിടിയിൽ
ദുബായ്; യാത്രക്കാരുടെ ബാഗിനുള്ളിൽ നിന്ന് വില പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച വിമാനത്താവളത്തിലെ ജീവനക്കാർ emirates dubai heathrow പിടിയിൽ. പണവും ആഭരണങ്ങളും മോഷ്ടിച്ച മൂന്നു പേരാണ് പിടിയിലായത്. മോഷ്ടിച്ച സാധനങ്ങളുമായി പുറത്തേയ്ക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരിൽ ഒരാൾക്ക് പിടിവീണത്. ഇയാളെ എയർപോർട്ട് ഗേറ്റിൽ നിന്നു സുരക്ഷാ ഉദ്യോഗസ്ഥനാണ് പിടിച്ചത്. ഇതോടെ മോഷണ വിവരം പുറത്തായി. പിന്നീട് ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. തുടർന്ന് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പേരെ കൂടി ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ ശുചീകരണ തൊഴിലാളിയുടെ ബാഗിൽ നിന്നു രണ്ടുപവൻ ആഭരണങ്ങളും മോതിരവും സ്വർണമാലയും പണവും ആണ് കണ്ടെത്തിയത്. എയർപോർട്ടിനുള്ളിൽ ജോലി ചെയ്തിരുന്ന തന്റെ രണ്ടു സഹപ്രവർത്തകർ മോഷ്ടിക്കുന്ന സാധനങ്ങൾ പുറത്തേയ്ക്കു കടത്താൻ സഹായിച്ചെന്നും ഇയാൾ സമ്മതിച്ചു. മോഷണ വസ്തുക്കൾ ആദ്യം തന്നെ ഒരാൾ എയർപോർട്ടിലെ ടോയ്ലറ്റിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്ത് ഉപേക്ഷിക്കുകയും മറ്റുള്ളവർ അതെടുത്തു മാറ്റുകയുമാണ് ചെയ്യുന്നത്. പിന്നീട് എയർപോർട്ടിൽ നിന്നു കൊണ്ടുപോയി വിപണിയിൽ വിൽക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ ലഭിക്കുന്ന തുക എല്ലാവരും ചേർന്ന് പങ്കുവയ്ക്കുകയും ചെയ്യും. ദുബായ് ക്രിമിനൽ കോടതി ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തി മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചു. മോഷ്ടിച്ച സാധനത്തിന്റെ മൂല്യത്തിനു തുല്യമായ 50,000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. ജയിൽ ശിക്ഷയ്ക്കു ശേഷം തൊഴിലാളികളെ യുഎഇയിൽ നിന്നു നാടുകടത്തും. തൊഴിലാളികൾ ഏത് രാജ്യക്കാരാണ് എന്നതടക്കമുള്ള മറ്റു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)