fire force യുഎഇയിൽ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ദുബൈ: ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ fire force കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. തമിഴ്നാട് സർക്കാറാണ് നഷ്ടപരിഹാരം നൽകുന്നത്. കള്ളക്കുറിച്ചി രാമരാജപുരം നിവാസികളായ സാലിയകുണ്ടു ഗൂഡു (49), ഇമാം കാസിം (43) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെയാണ് ഇരുവരും മരിച്ചത്. സാലിയകുണ്ടു ഗൂഡുവിൻറെയും ഇമാം കാസിമിൻറെയും നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം തമിഴ്നാട്ടിലെത്തും. ഇവർക്ക് പുറമെ മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ ജിഷി (32) ഉൾപെടെ 16 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. വിഷുദിനത്തിൽ ദേര ഫ്രിജ് മുറാറിലെ തലാൽ ബിൽഡിങ്ങിലെ നാലാം നിലയിലായിരുന്നു തീപിടിത്തമുണ്ടായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)