expat യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മാവേലിക്കര കല്ലുമല സ്വദേശി expat ജോൺ പി നൈനാൻ ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഷാർജയിലെ ദൈദിലാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴി ജോൺ ഓടിച്ചിരുന്ന കാർ ട്രെയിലറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അജ്മാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ജോൺ. ദൈദിൽ സർക്കാർ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സ് ആയ ബിജി ആണ് ഭാര്യ. മക്കൾ: ജസ്ന, ജെറിൻ. പരേതനായ പി.വി.നൈനാന്റെയും രാജിയുടേയും മകനാണ് മരിച്ച ജോൺ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)