Posted By user Posted On

free parking പെരുന്നാൾ അവധി ആഘോഷമാക്കാം; യുഎഇയിൽ സൗജന്യ പാർക്കിങ്, പൊതുഗതാഗത സമയത്തിലും മാറ്റം; വിശദമായി അറിയാം

ദുബായ് ; പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് യുഎഇയിലെ താമസക്കാരെല്ലാം free parking. പെരുന്നാൾ അവധി ദിനങ്ങളിൽ പൊതുഗതാഗത സമയക്രമങ്ങളിൽ മാറ്റം പ്രഖ്യാപിച്ചിരി്ക്കുകയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ, പൊതു ബസ് സർവീസ്, ദുബായ് മെട്രോ, ട്രാം തുടങ്ങി വിവിധ മേഖലകളിൽ പുതിയ സമയക്രമം വരും. റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയാണ് പുതിയ ക്രമീകരണം ഉണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ വാഹന ടെസ്റ്റിങ്ങ് സെന്ററുകളിലെ കസ്റ്റമർ സർവീസ് കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഷവ്വാൽ നാലു മുതൽ സാധാരണ സമയത്ത് പ്രവർത്തിക്കും. ഉം റമൂൽ, ദെയ്റ, അൽ ബർഷ, അൽ മനാര, അൽ കിയാഫ് തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുും ആർടിഎ ഹെഡ്ഓഫീസും സാധാരണ പോലെ മുഴുവൻ സമയവും പ്രവർത്തിക്കും. മെട്രോയുടെ ചുവപ്പ്–പച്ച ലൈൻ സ്റ്റേഷനുകളിൽ വ്യാഴം മുതൽ ശനി വരെ രാവിലെ അഞ്ചു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും. ഞായർ മുതൽ രാവിലെ എട്ടു മുതൽ രാത്രി ഒന്നുവരെയാകും പ്രവർത്തി സമയം .വ്യാഴം മുതൽ ശനി വരെ രാവിലെ ആറു മുതൽ രാത്രി ഒന്നു വരെ ദുബായ് ട്രാം പ്രവർത്തിക്കും. ഞായർ മുതൽ രാവിലെ ഒൻപതു മുതൽ രാത്രി ഒന്നുവരെയായിരിക്കും പ്രവർത്തന സമയം. ബസ് സർവീസുകൾ രാവിലെ ആറു മുതൽ രാത്രി ഒന്നു വരെ ഉണ്ടാകും. മറൈൻ ട്രാൻസ്പോർട്ടിലും അബ്രകളുടെയും ദുബായ് ഫെറിയുടെയും സമയത്തിൽ മാറ്റമുണ്ട്.പെരുന്നാൾ അവധി ദിനങ്ങളിൽ പൊതു സ്ഥലങ്ങളിലെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു. റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയാണ് മൾട്ടി ലെവൽ പാർക്കിങ്ങ് ടെർമിനൽസ് ഒഴികെയുള്ള സ്ഥലങ്ങളിൽ സൗജന്യ പാർക്കിങ്. ഷവ്വാൽ നാലു മുതൽ പാർക്കിങ്ങ് ഫീസ് ഈടാക്കിത്തുടങ്ങും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *