Posted By user Posted On

gl9bal villageയുഎഇയിൽ ഈദുൽ ഫിത്തർ അവധി ദിനങ്ങൾ ആഘോഷമാക്കാം; പ്രവർത്തന സമയം നീട്ടി ​ഗ്ലോബൽ വില്ലേജ്

പെരുന്നാൾ ആഘോഷിക്കാൻ ​ഗ്ലോബൽ വില്ലേജിലേക്ക് ഒരു യാത്ര പോയാലോ. അത്തരത്തിൽ എന്തെങ്കിലും gl9bal village പ്ലാനുണ്ടെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. ഏപ്രിൽ 21 വെള്ളിയാഴ്ചയും ഏപ്രിൽ 22 ശനിയാഴ്ചയും ​ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന സമയം നീട്ടും. ഉപഭോക്താക്കൾക്ക് വൈകുന്നേരം 4 മണി മുതൽ ഗ്ലോബൽ വില്ലേജ് പാർക്കിലേക്ക് പ്രവേശിച്ച് അടുത്ത ദിവസം പുലർച്ചെ 2 മണി വരെ അവിടെ ചിലവഴിക്കാം എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. പാർക്കിലെ റൈഡുകളും ഭക്ഷണവും വിനോദവും പരമാവധി പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സമയം നൽകുകയാണ് പുതിയ സമയക്രമത്തിലൂടെ. സാധാരണയായി ഗ്ലോബൽ വില്ലേജ് 4 മണി മുതൽ അർദ്ധരാത്രി വരെയാണ് പാർക്ക് പ്രവർത്തിക്കുക. എന്നാൽ റമദാനിൽ, പാർക്ക് വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 2 മണി വരെ തുറന്നിരിക്കും. അതായത് സന്ദർശകർക്ക് സാധാരണയായി എട്ട് മണിക്കൂർ മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുള്ളൂ. പക്ഷേ, ഈ വെള്ളി, ശനി ദിവസങ്ങളിൽ ആകെ പത്ത് മണിക്കൂർ അതിഥികൾക്ക് ഗ്ലോബൽ വില്ലേജിൽ ചിലവഴിക്കാം എന്ന് സാരം. രാത്രി 9 മണിക്ക് പാർക്കിലെ കരിമരുന്ന് പ്രയോ​ഗവും കാണികൾക്ക് ആസ്വദിക്കാൻ സാധിക്കും. ഗ്ലോബൽ വില്ലേജ് ഏപ്രിൽ 23 ഞായറാഴ്ച മുതൽ ഏപ്രിൽ 26 ബുധൻ വരെ വൈകുന്നേരം 4 മണിക്ക് തുറന്ന് അർദ്ധരാത്രിയിൽ അടയ്ക്കും, ഏപ്രിൽ 27 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തുറന്ന് പുലർച്ചെ 1 മണിക്ക് അടയ്ക്കും. ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ വൈകുന്നേരം 4 മുതൽ പുലർച്ചെ 2 വരെ പാർക്ക് തുറന്നിരിക്കും. വാല്യൂ ടിക്കറ്റ്, എനി ഡേ ടിക്കറ്റ് എന്നിങ്ങനെ ഗ്ലോബൽ വില്ലേജിൽ രണ്ട് ടിക്കറ്റ് ഓപ്ഷനുകളാണ് ഉള്ളത്. ഞായറാഴ്ച മുതൽ വ്യാഴം വരെ സാധുതയുള്ളതാണ് വാല്യു ടിക്കറ്റ്. എപ്പോൾ വേണമെങ്കിലും ഒറ്റത്തവണ സന്ദർശനത്തിനായി എനി ഡേ ടിക്കറ്റും എടുക്കാം.വാല്യൂ ടിക്കറ്റിന് ഒരാൾക്ക് 20 ദിർഹം ആണ്, എനി ഡേ ടിക്കറ്റിന് 25 ദിർഹവും ഈടാക്കും. ഓൺലൈനായോ ആപ്പ് വഴിയോ ബുക്ക് ചെയ്യുമ്പോൾ വാല്യു ടിക്കറ്റിന് 18 ദിർഹവും എനി ഡേ ടിക്കറ്റിന് 22.50 ദിർഹവും നൽകിയാൽ മതി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *