Posted By user Posted On

mary crackers യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്ക് പിടിവീഴും; തടവും 11.1 ലക്ഷം രൂപ പിഴവും ശിക്ഷ

അബുദാബി; യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്ക് ഇനി രക്ഷയില്ല. mary crackers പിടിക്കപ്പെടുന്നവർക്ക് തടവും 50000 ദിർഹം (11.1 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രത്യേക അനുമതി എടുക്കാതെ സ്ഫോടക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങൾ ചെയ്യുന്ന വ്യാപാരികൾക്ക് ഒരു വർഷം തടവോ ഒരു ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലൈസൻസ് എടുക്കാതെ പടക്കം നിർമിക്കുക, ഉപയോഗിക്കുക, വിൽക്കുക, മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുക എന്നിവയും കുറ്റകരമാണ്. പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂട്ടാൻ അനധികൃതമായി പടക്കം പൊട്ടിക്കുന്നത് കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അബുദാബി പൊലീസ് ഓർമിപ്പിച്ചു. കാഴ്ച നഷ്ടപ്പെടാനും തീപിടിത്തം ഉണ്ടാകാനും ഇതിടയാക്കും. പടക്കം പൊട്ടിക്കുമ്പോഴുള്ള അശ്രദ്ധ കുട്ടികൾക്ക് പൊള്ളലേറ്റ് താൽക്കാലികമോ സ്ഥിരമോ വൈകല്യമുണ്ടാക്കിയേക്കാം. ഇതുസംബന്ധിച്ച് പൊലീസ് സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകരെ കുറിച്ച് 999 എന്ന നമ്പറിലോ 800 2626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *