Posted By user Posted On

online school ദുബൈയിലെ സ്വകാര്യ സ്‍കൂളുകൾക്ക് ഇന്ന് മുതൽ ചെറിയ പെരുന്നാൾ അവധി

ദുബൈ: ദുബൈയിൽ സ്വകാര്യ സ്ക്കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. online school വ്യാഴാഴ്‍ച മുതൽ ആണ് അവധി കിട്ടുക. എമിറേറ്റിലെ നോളജ് ആന്റ് ഹ്യൂമൺ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഏവർക്കും സന്തോഷകരമായ അവധിക്കാലം നേരുന്നതായി ദുബൈ നോളജ് ആന്റ് ഹ്യൂമൺ ഡെവലപ്‍മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്‍തു. ഏപ്രിൽ 20ന് തുടങ്ങുന്ന അവധി, അറബി മാസം ശവ്വാൽ മൂന്ന് വരെ നീണ്ടുനിൽക്കും. യുഎഇയിൽ ഏപ്രിൽ 20 വ്യാഴാഴ്ച സന്ധ്യയോടെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് യുഎഇ അധികൃതർ അഭ്യർത്ഥിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാൽ വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ശനിയാഴ്ചയായിരിക്കും പെരുന്നാൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *