Posted By user Posted On

expat പെരുന്നാൾ ദിവസം റോഡരികിൽ ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു; യുഎഇയിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഉമ്മുൽഖുവൈൻ: യുഎഇയിൽ പ്രവാസി മലയാളി യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം expat. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് ഉമ്മുൽഖുവൈനിൽ മരിച്ചത്. 32 വയസ്സായിരുന്നു. വെള്ളിയാഴ്ച രാ​ത്രിയാണ്​ അപകടം നടന്നത്. റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ജസീമിനെ ഇടിക്കുകയായിരുന്നു. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം റാഷിദിയയിലാണ്​ താമസം. കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതായിരുന്നു ജസീം. റിട്ട. ഡിവൈ.എസ്.പി ടിടി. അബ്ദുൽ ജബ്ബാറിൻറെയും റംലയുടെയും മകനാണ്. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹംപാസ്​ പ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *