Posted By user Posted On

expat വിവാഹം നടക്കാനിരിക്കെ മരണം; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന മലയാളി സുഹൃത്തിന് ​ഗുരുതര പരിക്ക്

അബൂദബി: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. പാലക്കാട് expat തൃത്താല പരുദൂർ പഞ്ചായത്തിലെ കരുവാൻപടി ചൊഴിയാംപറമ്പത്ത് സുബീഷ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു. അബൂദബി ബനിയാസിൽ ഏപ്രിൽ 21 വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വാഹനത്തിൽ സുബീഷിനൊപ്പം മറ്റ് മൂന്നുപേർ കൂടെയുണ്ടായിരുന്നു. ഇവരിൽ കോട്ടയം കൂത്താട്ടുകുളം വെ്ട്ടുകല്ലുങ്കൽ റോബിന് (43) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും ചികിൽസ തേടിയിട്ടുണ്ട്. പേരച്ചന്റെയും രാധാമണിയുടേയും മകനായ സുബീഷ് അബൂദബിയിൽ കാർപെന്റർ ആയി ജോലി ചെയ്യുകയായിരുന്നു. ഈ ഒക്ടോബറിൽ വിവാഹം നടക്കാനിരിക്കെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *