film പെരുന്നാൾ അവധി ആഘോഷത്തിന് കളറിത്തിരി കൂടും; ആഘോഷത്തിന് മാറ്റ് കൂട്ടാൻ യുഎഇയിലെ തിയേറ്ററുകളിൽ മുഴുവൻ മലയാള സിനിമകൾ
ദുബായ്; പെരുന്നാൾ ആഘോഷത്തിന് മാറ്റ് കൂട്ടാൻ യുഎഇയിലെ തിയേറ്ററുകളിൽ മുഴുവൻ മലയാള സിനിമകൾ film. പ്രവാസികൾക്ക് ഇക്കുറി സിനിമകൾ കണ്ട് കൂടി അവധി ദിവസങ്ങൾ ആഘോഷിക്കാം എന്ന് സാരം. മലയാളത്തോടൊപ്പം തന്നെ നിരവധി ഹിന്ദി സിനിമകളും പ്രദർശനത്തിനെത്തുന്നുണ്ട് .കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തോടൊപ്പം ഗൾഫിലും മിക്ക മലയാള സിനിമകളും റിലീസാകുന്നുണ്ട്. പെരുന്നാളിനോടു അനുബന്ധിച്ച് പൂക്കാലം, മദനോത്സവം, നീലവെളിച്ചം, അയൽവാശി, കഠിനകഠോരമീ അണ്ഡകടാഹം, സുലൈഖാ മൻസിൽ എന്നീ ആറു ചിത്രങ്ങളാണ് യുഎഇയിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. മലയാളത്തോടൊപ്പം മിക്ക ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളും ഇംഗ്ലീഷ് ചിത്രങ്ങളും കാണാനുള്ള അവസരവും ഗൾഫിലെ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. മലയാള സിനിമാപ്രേമികൾ ഒന്നടങ്കം പെരുന്നാൾ അവധി ദിനങ്ങളിൽ തിയറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ. അടുത്തിടെ റിലീസായ ‘രോമാഞ്ചം’ ആഴ്ചകളോളം ഗൾഫ് തിയറ്ററുകളിൽ നിറഞ്ഞോടിയത് ഇതിനുള്ള സൂചന നൽകിക്കഴിഞ്ഞു. ഏറെ കാലത്തിനു ശേഷമാണു ഒരു മലയാളം സിനിമ ഗൾഫിലെ പ്രത്യേകിച്ച് യുഎഇയിലെ സിനിമാ തിയറ്ററുകളിൽ ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചത്. സൂപ്പർതാരങ്ങൾ ഇല്ലെങ്കിലും ചിത്രം മികച്ചതായാൽ ഗൾഫിലെ പ്രേക്ഷകരും കുടുംബസമേതം എത്തുമെന്നാണു രോമാഞ്ചമടക്കമുള്ള അടുത്ത കാലത്തെ വിജയചിത്രങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)