Posted By user Posted On

golden visa അരനൂറ്റാണ്ടിന്റെ പ്രവാസ ജീവിതം പൂർത്തിയാക്കി പ്രവാസി മലയാളി വനിത; ഗോൾഡൻ വീസ നൽകി ആദരിച്ച് യുഎഇ

ദുബായ് ; അരനൂറ്റാണ്ടിന്റെ പ്രവാസ ജീവിതം പൂർത്തിയാക്കിയ മലയാളി വയോധികയ്ക്ക് ​ഗോൾഡൻ വിസ golden visa നൽകി യുഎഇയുടെ ആദരം. മലപ്പുറം പൊന്നാനി സ്വദേശി നഫീസ കിൽട്ടനെ തേടിയാണ് ഈ ആദരമെത്തിയത്. ദുബായ് താമസ-കൂടിയേറ്റ വകുപ്പാണ് ഇവർക്ക് ​ഗോൾഡൻ വിസ സമർപ്പിച്ചത്. നഫീസയുടെ ഭർത്താവ് അബ്ദുൽ ഖാദർ യുഎഇ ഡിഫൻസിലെ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തോടൊപ്പം 1974 ജൂലൈ 24നാണ് നഫീസ യുഎഇയിലെത്തുന്നത്. പിന്നീട് രാജ്യത്തിന്റെ വളർച്ചയോടൊപ്പം നഫീസയും നടന്നു. മണൽക്കാടുകളിൽ നിന്ന് സ്വപ്നഭൂമിയിലേക്ക് കുതിച്ച രാജ്യത്തിന്റെ വളർച്ച് നഫീസ കൺകുളിർക്കെ കണ്ടു. ദുബായുടെ വളർച്ചയുടെ ഓരോ ഏടുകളും കാണാൻ ഭാ​ഗ്യം ലഭിച്ച അപൂർവ്വം മലയാളി സ്ത്രീകളിൽ ഒരാളാണ് ഇവർ. ഈ 50 വർഷക്കാലത്തിനിടയ്ക്ക് ഒരു പാട് തവണ തന്റെ പാസ്പോട്ടിൽ യുഎഇ വീസ സ്റ്റാമ്പ് പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇമാറത്തിന്റെ ഗോൾഡൻ വീസ ലഭിച്ചതിൽ ഭരണാധികാരികൾക്ക് നന്ദി പറയുകയാണ് നഫീസ. പൊന്നാനിയിലെ പൗരപ്രമുഖനും സെൻട്രൽ എക്സൈസ് സീനിയർ ഇൻസ്‌പെക്ടറുമായിരുന്ന സൂപ്രണ്ട് മമ്മാലന്റെ മകളാണ് നഫീസ. ഇവരുടെ ഭർത്താവ് അബ്ദുൽ ഖാദർ കെഎംസിസിയുടെ ആദ്യകാല രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ ഷാർജ പ്രസിഡന്റായിരുന്നു . അദ്ദേഹത്തിന്റെ പിതാവ് ഹംസ അബൂബക്കറാണ് ഷാർജയിൽ ആദ്യ റസ്റ്ററന്റ് ആരംഭിച്ച മലയാളി. മകനും സാമൂഹിക പ്രവർത്തകനുമായ റിയാസ് കിൽട്ടനോടൊപ്പമാണ് ഇപ്പോൾ നഫീസ താമസിക്കുന്നത്. മുനീറ, താഹിറ, റഈഫ, ഫാത്തിമ എന്നിവരാണ് മറ്റുമക്കൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *