Posted By user Posted On

nissan near me കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധ വേണ്ട; യുഎഇയിൽ വായുസഞ്ചാരമില്ലാത്ത കാറിൽ കുടുങ്ങി മൂന്നു വയസ്സുകാരി

യുഎഇയിൽ വായുസഞ്ചാരമില്ലാത്ത കാറിൽ കുടുങ്ങിയ മൂന്നു വയസ്സുകാരിയെ രക്ഷപ്പെടുത്തി. ഈദിന്റെ nissan near me ആദ്യ ദിവസം റാസൽഖൈമയിൽ ആണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ അവളെ വാഹനത്തിൽ ഇരുത്തി ഈദ് ആശംസകൾ അറിയിക്കാൻ വേണ്ടി കുടുംബത്തെ കാണാൻ പോയതായിരുന്നു. ഈ സമയത്ത് കാറിന്റെ എയർകണ്ടീഷണർ പ്രവർത്തിച്ചിരുന്നില്ല, വാഹനത്തിന്റെ വാതിലുകളും ജനലുകളും പൂർണമായും അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് കാറിൽ വായുസഞ്ചാരമില്ലാതെയായി. ഇതോടെ കുട്ടിക്ക് ശ്വാസം കിട്ടാതെയാവുകയും നില വശളാവുകയുമായിരുന്നു. എന്നാൽ കുട്ടി കാറിൽ ഉണ്ടെന്ന് കണ്ടെത്തിയ ഉടനെ കുട്ടിയെ രക്ഷപ്പെടുത്തി സഖർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സംഘം ഏറെ പരിശ്രമിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണത്തിന് ശേഷം കുട്ടിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ, രാജ്യത്ത്ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും അവയിൽ ചിലത് നിരവധി കുട്ടികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും സ്രോതസ്സുകൾ സൂചിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *