Posted By user Posted On

expat പെരുന്നാൾ ആഘോഷത്തിനിടെ യുഎഇയിൽ ബോട്ടുമറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; കുട്ടി ഉൾപ്പടെ 3 പേർക്ക് പരുക്ക്

അബുദാബി; യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. expat കാസർകോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്നു മലയാളികൾക്കു പരുക്കേറ്റു. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നില ഗുരുതരമാണ്. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്. ബോട്ടിൽ 18 പേരുണ്ടായിരുന്നെന്നാണു വിവരം. അഭിലാഷ് സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാനാണ് ഖോർഫക്കാനിലെത്തിയത്. ഏഴ് വർഷമായി ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഹെൽപ്പറായി ജോലി ചെയ്തു വരികയായിരുന്നു അഭിലാഷ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *