Posted By user Posted On

mahzooz aeപ്രവാസികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ പ്രകാശമെത്തിത്ത് മഹ്സൂസ്; ഏഴാമത്തെ മില്യനയറെ തെരഞ്ഞെടുത്തു, ഭാ​ഗ്യവാന് 1 കിലോ സ്വർണ്ണ സമ്മാനം

ദുബൈ: പ്രവാസികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ പ്രകാശമെത്തിത്ത് മഹ്സൂസ്. പ്രതിവാര mahzooz ae നറുക്കെടുപ്പായ മഹ്‌സൂസ്, 1,000,000 ദിർഹത്തിന്റെ ഉറപ്പുള്ള സമ്മാൊനത്തിന് ഏഴാമത്തെ അവകാശിയെ തെരഞ്ഞെടുത്തു. അതോടൊപ്പം തന്നെ 125-ാമത് നറുക്കെടുപ്പിൽ പെരുന്നാൾ സമ്മാനമായി ഒരു വിജയിക്ക് ഒരു കിലോഗ്രാം സ്വർണവും സമ്മാനമായി കൊടുത്തു. ആക 838 വിജയികൾ 1,404,500 ദിർഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.എല്ലാ ആഴ്ചയും ഒരാൾക്ക് ഒരു മില്യൻ ദിർഹത്തിന്റെ ഉറപ്പുള്ള സമ്മാനം നൽകുന്ന മഹ്‍സൂസിന്റെ പരിഷ്കരിച്ച സമ്മാനഘടന പ്രകാരം 125-ാമത് പ്രതിവാര നറുക്കെടുപ്പിൽ വിജയിയായത് ഒരു നേപ്പാൾ പൗരനാണ്. 33396580 എന്ന റാഫിൾ ഐഡിയിലൂടെ ടാൻഡിനാണ് ശനിയാഴ്ച രാത്രി 1,000,000 ദിർഹം നേടിയത്. 32516626 എന്ന റാഫിൾ ഐഡിയിലൂടെ ബികാശ് ആണ് ഒരു കിലോ സ്വർണം നേടിയത്. 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അർഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ നാലെണ്ണം യോജിച്ചുവന്ന 19 പേർ 200,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവർ ഓരോരുത്തർക്കും 10,526 ദിർഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളിൽ മൂന്നെണ്ണം യോജിച്ചുവന്ന 818 പേർ 250 ദിർഹം വീതം സ്വന്തമാക്കി. 5, 30, 35, 43, 49 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകൾ. സമ്മാനങ്ങൾ കൂടുതൽ ആകർഷകമായി മാറുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ പഴയപടി തന്നെ തുടരും. എന്നാൽ ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുള്ളത്. 35 ദിർഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവർക്ക്, 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം നൽകുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാൾക്ക് 1,000,000 ദിർഹം വീതം നൽകുന്ന പുതിയ റാഫിൾ ഡ്രോയും ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ കഴിയും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *