expat യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു
അബൂദബി: യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു expat. പന്നിപ്പാറ കോപ്പ ഇർശാദ് നഗറിലെ ശഹബാസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. അബൂദബിയിൽ പലചരക്കുകടയുടെ പാർട്ണറാണ്. നാലു മാസം മുമ്പാണ് ശഹബാസ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് തിരികെ അബൂദബിയിലേക്ക് മടങ്ങാനിരിക്കെ അസുഖം ബാധിക്കുകയായിരുന്നു. ചികിത്സക്കുശേഷം അസുഖം ഭേദമാവുകയും വീണ്ടും അബൂദബിയിലേക്ക് മടങ്ങാൻ തയാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. വീണ്ടും അസുഖം ബാധിക്കുകയും തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിൽ മരണപ്പെടുകയുമായിരുന്നു. അബ്ദുറഹ്മാൻ-സുഹ്റ ബീവി ദമ്പതികളുടെ മകനാണ്. മാസങ്ങൾക്കു മുമ്പായിരുന്നു ശഹബാസിൻറെ വിവാഹം. ഭാര്യ: ജുഹൈന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)