Posted By user Posted On

expat പ്രവാസി മലയാളി യുവതിയെ യുഎഇയിൽ വച്ച് വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, യുവതി ​ഗർഭിണിയായതോടെ നാട്ടിലേക്ക് കടന്നു; ഒടുവിൽ 26 കാരൻ പിടിയിൽ

യുഎഇ; മലയാളി യുവതിയെ ദുബൈയിൽ വെച്ച് വിവാഹം നൽകി പീഡിപ്പിച്ച സംഭവത്തിൽ expat യുപി സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനാണ്(26) അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ ഇൻസ്‌പെക്ടർ കെവി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. വീണ്ടും ദുബായ് യാത്രയ്ക്കു തയാറെടുക്കവേയാണ് നദീം അറസ്റ്റിലായത്. ദുബായിൽ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ഇവിടെ ഡ്രൈവറായ നദീം ഖാനുമായി സൗഹൃദത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് യുവതിയും നാട്ടിലെത്തി. നദീമിനെതിരെ ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഗർഭത്തിന്റെ ഏഴാം മാസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് രണ്ടാഴ്ച മുൻപ് മരിച്ചു. തുടർന്ന് ഇരിക്കൂർ പൊലീസ് അന്വേഷണം വ്യാപിപിക്കുകയായിരുന്നു. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ഇയാൾ ഇന്ന് വീണ്ടും ദുബായിലേക്ക് പോകാനുള്ള തയാറെടുപ്പ് നടത്തുന്നതിനായി ഇസ്സത് നഗറിലെ വീട്ടിലെത്തിയതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ഇരിക്കൂർ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശൻ, എസ്ഐ കെ.വി.സത്യനാഥൻ, എഎസ്ഐ ജയശീലൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *