Posted By user Posted On

fire force യുഎഇയിലെ ഷോപ്പിം​ഗ് സമുച്ചയത്തിൽ വൻ തീപിടുത്തം

റാസൽഖൈമ ; റാസൽഖൈമയിലെ എമിറേറ്റ്‌സ് മാർക്കറ്റ് ഷോപ്പിങ് സമുച്ചയത്തിൽ വൻ തീപിടിത്തം. fire force ഇന്നലെ വൈകീട്ടോടെയാണ് കെട്ടിടത്തിൽ തീ പടർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റാസൽഖൈമ സിവിൽ ഡിഫൻസിലെ നാല് അഗ്നിശമന സേനാ സംഘങ്ങൾ ചേർന്ന് ഒരു മണിക്കൂറോളം സമയം എടുത്താണഅ തീ നിയന്ത്രണ വിധേയമാക്കിയത്. അൽ ദഖ്ദഖ, അൽ ജാസിറ അൽ ഹംറ, അൽ റിഫ സ്‌റ്റേഷനുകളിൽ നിന്ന് മൂന്ന് ഫയർഫോഴ്‌സ് ടീമുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി റാസൽഖൈമ സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ സഅബി പറഞ്ഞു.തീപിടിത്തത്തിന്റെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നതിനായി സ്ഥലം പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. തീപിടുത്തത്തെ തുടർന്ന് ഇന്നലെ രാത്രി ഈ പ്രദേശത്ത് ട്രാഫിക് വഴിതിരിച്ചുവിട്ടതായി റാക് പൊലീസ് രാത്രി 10 മണിയോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച അറിയിപ്പിൽ പറഞ്ഞു. തീപിടിത്തത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ആളുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *