Posted By user Posted On

flydubai reservation 150 ഓളം യാത്രക്കാരുമായി യുഎഇയിലേക്ക് പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിച്ചു, ഒഴിവായത് വലിയ ദുരന്തം

കഠ്മണ്ഡു∙ നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കു flydubai reservation പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെ വിമാനത്തിന്റെ എഞ്ചിനിലാണ് തീ കണ്ടത്. എഞ്ചിനിൽ പക്ഷി ഇടിച്ചതോടെ തീ പിടിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം. രാത്രി 9.25നാണ് വിമാനത്തിന് തീപിടിച്ചതായി വിവരം ലഭിച്ചത്. വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ച ദൃശ്യം ഒട്ടേറെയാളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ തീരുമാനിച്ചിരുന്നു, ഇതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തെങ്കിലും, അതിനിടെ തന്നെ പ്രശ്നം പരിഹരിച്ചതോടെ വിമാനം ദുബായിലേക്കു തന്നെ പറന്നു. പ്രാദേശിക സമയം രാത്രി 12.11 ന് വിമാനം സുരക്ഷിതമായി ദുബായിൽ ലാൻഡ് ചെയ്തതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്. 150ഓളം യാത്രക്കാരാനാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തീപിടിച്ച എൻജിൻ ഉടൻ ഓഫ് ചെയ്തതോടെ തീ അണഞ്ഞതായി അധികൃതർ അറിയിച്ചു. അപകടമില്ലെന്ന് ഉറപ്പാക്കിയ ശേഷം അടിയന്തര ലാൻഡിങ് കൂടാതെ തന്നെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി. വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞ് സർവീസുകൾ നിർത്തിവച്ച ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം പുനരാരംഭിച്ചതായി വിമാനത്താവളത്തിന്റെ ജനറൽ മാനേജർ പ്രതാപ് ബാബു തിവാരി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *