dupixent ട്രോഫിക്കുള്ളിൽ ലഹരി ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ യുഎഇയിൽ പിടിയിലായ ബോളിവുഡ് നടി ജയിൽമോചിതയായി : നടിയെ കുടുക്കിയതിന് പിന്നിൽ നടന്നത് വലിയ ഗൂഢാലോചന
മുംബൈ; ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര dupixent ജയിൽമോചിതയായി. ബുധനാഴ്ചയാണ് നടി ജയിൽ മോചിതയായത്. ഇവർ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. ഏപ്രിൽ ഒന്നിനാണ് ക്രിസാൻ ജയിലിൽ ആയത്. ട്രോഫിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് നടിയുടെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ നടിയെ കുടുക്കിയതിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നെന്ന് തെളിഞ്ഞതോടെയാണ് ക്രിസാന് ജയിൽ മോചിതയാകാൻ കഴിഞ്ഞത്. ക്രിസാനിനെ കേസിൽ കുടുക്കിയതാണെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആന്റണി പോൾ, രാജേഷ് ബോബത്ത (രവി) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയുടെ പേരിൽ കുറച്ച് പ്രശ്‌നങ്ങൾ നടന്നിരുന്നു. അതിന് പ്രതികാരമായി നടിയെ കുടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആന്റണിക്ക് പെരേര കുടുംബവുമായുണ്ടായ പൂർവവൈരാഗ്യമാണ് ക്രിസാനിനെ കുടുക്കിയതിലേക്ക് എത്തിച്ചത്. ക്രിസാനിന്റെ അമ്മ പ്രേമില, സഹോദരൻ കെവിൻ എന്നിവരുമായി ആന്റണി പലവട്ടം വഴക്കുണ്ടാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ആന്റണിയുടെ സഹോദരിയും ക്രിസാനിന്റെ അമ്മയും ഒരു നായയുടെ പേരിൽ വലിയ പ്രശ്‌നങ്ങൾ നടന്നിരുന്നതായി കണ്ടെത്തിയിരുന്നു. ഇവർ ഒരേ ബിൽഡിംഗിലാണ് താമസിക്കുന്നത്. ആന്റണിയുമായും ക്രിസാനിന്റെ അമ്മ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതും നായയുടെ പേരിലായിരുന്നു. ഇതിന്റെ പേരിൽ നടിയെ ആന്റണി മയക്കുമരുന്ന് കേസിൽ കുടുക്കുകയായിരുന്നു. വലിയ പ്രതികാര കഥയുടെ ഗൂഢാലോചനയാണ് ഇതിലൂടെ പോലീസ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് ആന്റണിയെ സഹായിക്കാൻ രാജേഷും എത്തുകയായിരുന്നു. രാജ്യാന്തര വെബ്സീരീസിന്റെ ഓഡിഷനായി ഷാർജയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്പോൾ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നും പറഞ്ഞു. ഇങ്ങനെ രാജേഷ് നടിക്ക് ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നൽകുകയായിരുന്നു. ക്രിസാൻ ഷാർജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികൾ ഷാർജ പൊലീസിൽ ലഹരിമരുന്നിനെക്കുറിച്ച് വിവരം നൽകുകയും ചെയ്തു. ഇതോടെയാണ് ക്രിസാൻ പിടിയിലാകുന്നത്. ബോറിവാലിയിലെ ബേക്കറി ഉടമയാണ് ആന്റണി പോൾ. രവി ബാങ്കിൽ ജോലി ചെയ്യുന്നയാളാണ്. മേയ് രണ്ട് വരെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇത്തരം രീതിയിൽ മൂന്നുപേരെ കുടുക്കിയതായി ഇവർ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)