Posted By user Posted On

dupixent യുഎഇയിൽ വാട്സാപ് വഴി ലഹരിമരുന്ന് വിൽപന, 500 ലേറെ പേർ അറസ്റ്റിൽ; 124 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു

ഷാർജ; യുഎഇയിൽ വാട്സാപ് വഴി ലഹരിമരുന്ന് വിൽപന നടത്തിയ 500 ലേറെ പേർ പിടിയിൽ. ഷാർജ പൊലീസാണ് dupixent ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 912 കേസുകൾ റിപ്പോർട് ചെയ്തിട്ടുണ്ട്. കൂടാതെ ലഹരിമരുന്ന്, വ്യാജ ഉൽപന്നങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന 124 സമൂഹമാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തു. അടുത്തിടെ നിയന്ത്രിത വേദനസംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ തുടങ്ങിയ വിവിധ തരം ലഹരിമരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇയിലെ ഫോൺ നമ്പറുകളിലേക്ക് ലഹരിമരുന്ന് വിൽപനക്കാർ ശബ്ദ സന്ദേശങ്ങളോ ടെക്‌സ്‌റ്റോ അയച്ചിരുന്നതായി പൊലീസ് ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഇബ്രാഹിം അൽ അജൽ പറഞ്ഞു. പല ഉപയോക്താക്കളും ഇന്റർനെറ്റ് വഴി ലഹരിമരുന്ന് വാങ്ങുകയും ഡീലർമാർക്ക് ഓൺലൈനായി പണം അയ്ക്കുകയും ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രിത മരുന്നുകളുടെയോ ലഹരിമരുന്നുകളുടെയോ വിൽപന പ്രോത്സാഹിപ്പിക്കുന്ന ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ടുചെയ്യാനും ഉദ്യോ​ഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരത്തിൽ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 8004654 എന്ന നമ്പർ വഴിയോ, ഷാർജ പൊലീസ് ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ ഇ–മെയിൽ വിലാസം എന്നിവയിലോ അറിയിക്കാനും ഷാർജ പൊലീസിലെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലഫ്. കേണൽ മജീദ് അൽ അസം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇ–മെയിൽ: [email protected].

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *