Posted By user Posted On

dusty robotics സാറ എത്തി! ഇ​നി ചെ​ക് ഇ​ൻ ചെ​യ്യാ​ൻ റോ​ബോ​ട്ട്​, പുതിയ സംവിധാനവുമായി എമിറേറ്റ്​സ്​ എയർലൈൻ

റോ​ബോട്ടുകളുടെ സഹായത്തോടെ ചെക്ക്​ ഇൻ ചെയ്യാൻ സൗകര്യമൊരുക്കി എമിറേറ്റ്​സ്​ എയർലൈൻ. dusty robotics ദു​ബൈ ഇ​ൻറ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെ​ൻറ​റി​ലെ (ഡി.​ഐ.​എ​ഫ്.​സി) ഐ.​സി.​ഡി ബ്രൂ​ക്​​ഫീ​ൽ​ഡി​ലാ​ണ്​ ലോ​ക​ത്തി​ലെ ആ​ദ്യ ചെ​ക്​ ഇ​ൻ റോ​ബോ​ട്ടി​നെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചെക്ക്​ ഇൻ ചെയ്യാൻ റോബോട്ടിൻറെ ​സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ്​ എമിറേറ്റ്​സ്​. സാ​റ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന റോ​ബോ​ട്ടി​ൻറെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​വി​ടെ​യെ​ത്തി മു​ൻ​കൂ​ർ ചെ​ക്​ ഇ​ൻ ചെ​യ്യാൻ കഴിയും. യാത്രക്ക് നാല്​ മണിക്കൂർ മുതൽ​ 24 മണിക്കൂർ മുൻപ്​ വരെ ഇവിടെയെത്തി ചെക്ക്​ ഇൻ പൂർത്തിയാക്കാം. ഇ​വി​ടെ ചെ​ക്​ ഇ​ൻ ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്​ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യാ​ൽ മ​തി​. രാ​വി​ലെ എ​ട്ടു​ മു​ത​ൽ രാ​ത്രി 10 വ​രെ ഈ ​സേ​വ​നം ലഭ്യമാകും. ചെ​​ക്കി​​ങ്​ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​രു​​ടെ ബോ​​ർ​​ഡി​​ങ്​ പാ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ഫോ​​ൺ ന​​മ്പ​​റി​​ലേ​​ക്കോ ഇ-​​മെ​​യി​​ലി​​ലേ​​ക്കോ അ​​യ​​ച്ചു​​ന​​ൽ​​കും.ചെ​ക്​ ഇ​ൻ സേ​വ​നം മു​ത​ൽ ഹോ​ട്ട​ൽ ബു​ക്കി​ങ്​ വ​രെ​യു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ൾ റോ​ബോ​ട്ടിനെ​ ഉ​പ​യോ​ഗി​ച്ച്​ പൂ​ർ​ത്തി​യാ​ക്കാ​നാ​വും. പോ​​ർ​​ട്ട​​ബ്​​​ൾ ചെ​​ക്​ ഇ​​ൻ റോ​​ബോ​​ട്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ലോ​​ക​​ത്തെ ആ​​ദ്യ വി​​മാ​​ന​​ക്ക​​മ്പ​​നി​​യാ​ണ്​ എ​മി​റേ​റ്റ്​​സ് എന്ന പ്രത്യേകതയുമുണ്ട്. സാ​റ’ ആ​റു ലോ​ക ഭാ​ഷ​ക​ൾ സം​സാ​രി​ക്കുന്നതിനാൽ ഏത് ദേശക്കാർക്കും റോബോർട്ടിനെ ഉപയോ​ഗിക്കുന്നത് വളരെ എളുപ്പമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *