fine യുഎഇയിൽ വേഗത കുറച്ച് വാഹനം ഓടിച്ചാലും പിഴ, മെയ് 1 മുതൽ പിഴ ചുമത്തും; അറിഞ്ഞിരിക്കണം ഈ നിയമം
അബുദാബി; യുഎഇയിൽ അതിവേഗ പാതയിൽ വേഗംകുറച്ച് വാഹനം ഓടിക്കുന്നവർക്ക് മേയ് ഒന്നു fine മുതൽ പിഴ ചുമത്തും. 400 ദിർഹമാണ് പിഴ.അബുദാബി പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറിൽ 140 കി.മീ വേഗമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.ഈ റോഡിൽ ഇരുവശങ്ങളിലെയും ഇടതുവശത്തെ 2 ലെയ്നുകളിലെ കുറഞ്ഞ വേഗം 120 കി.മീ ആയി നിജപ്പെടുത്തി. ഇതിനെക്കാൾ കുറഞ്ഞ വേഗത്തിൽ ഈ വാഹനമോടിച്ചാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. വേഗം കുറച്ച് വാഹനമോടിക്കുന്നവർ വലതു വശത്തെ ലെയ്നിൽ പോകണമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)