Posted By user Posted On

expat പ്രവാസി മലയാളിയുടെ മരണം കൊലപാതകമോ?; ദിവസങ്ങൾക്ക് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

കാസർകോട്∙;പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന expat കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തി. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുമുണ്ട്. പ്രവാസി വ്യവസായി എം.സി. അബ്ദുൽ ഗഫൂറാണ് ഈ മാസം 14 തിയതി മരിച്ചത്. വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നു കരുതി പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം സംസ്കരിച്ചു. മരണത്തിന് പിന്നാലെ വീട്ടിൽനിന്ന് 595 പവനിലധികം സ്വർണം കാണാതായതോടെയാണു ഗഫൂറിന്റെ മരണത്തിൽ കുടുംബത്തിന് സംശയം തോന്നിയത്. തുടർന്ന് കുടുംബം ബേക്കൽ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസും.ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാറിൻറെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമാകും സംഭവത്തിൽ പൊലീസ് കൂടുതൽ നടപടികൾ സ്വീകരിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

https://www.pravasiinfo.com/2023/04/30/oxalic-acid-malayali-women-killed-in-coimbatore-acid-attack/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *