Posted By user Posted On

job ban ഇക്കാര്യം ഒരിക്കലും ചെയ്യരുത്, ചെയ്താൽ ഒരു വർഷം യുഎഇയിൽ തൊഴിൽ വിലക്ക്; അറിഞ്ഞിരിക്കാം ഈ നിയമത്തെ കുറിച്ച്

ദുബായ്;പരിശീലന കാലത്തു ജോലി ഉപേക്ഷിച്ചാൽ യുഎഇയിൽ ഒരു വർഷത്തേക്കു തൊഴിൽ വിലക്ക് job ban ഏർപ്പെടുത്തും. മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ജോലിയിൽ പ്രവേശിച്ചു ട്രെയിനിങിനിടെ ജോലി ഉപേക്ഷിച്ചാൽ പിന്നെ ഒരു വർഷത്തേക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം, ജോലി ഉപേക്ഷിക്കേണ്ടി വരുന്നത്തൊഴിൽ കരാറിലെ വ്യവസ്ഥകൾ സ്പോൺസർ ലംഘിച്ചതിനാൽ ആണെങ്കിൽ പുതിയ പെർമിറ്റ് കിട്ടും. പരിശീലന കാലയളവിൽ ജോലിയിൽ നിന്നു വിട്ടു നിന്നതായി തെളിഞ്ഞാലും തൊഴിൽ വിലക്കുണ്ടാകും.ഫെഡറൽ തൊഴിൽ നിയമം 33ാം വകുപ്പ് പ്രകാരമാണ് തൊഴിൽ വിലക്ക് ഏർപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ കമ്പനിയുടെ പേരിൽ തൊഴിൽ പെർമിറ്റ് ഉണ്ടാക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തവർക്കും പുതിയ പെർമിറ്റിന് ഒരു വർഷം കാത്തിരിക്കേണ്ടി വരും. ആശ്രിത വീസയിൽ കഴിയുന്നവർക്കു തൊഴിൽ പെർമിറ്റ് ലഭിക്കാൻ തടസ്സമില്ലെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, രാജ്യത്തിനു ആവശ്യമുള്ള വിദഗ്ധ തസ്തികകളിലും ശാസ്ത്ര മേഖലകളിലും തൊഴിലെടുക്കുന്നവർക്ക് ഒരു വർഷ തൊഴിൽ വിലക്കില്ല. ഗോൾഡൻ വീസക്കാർക്ക് ഇത്തരത്തിൽ വിലക്ക് ഉണ്ടാവില്ല.അതോടൊപ്പം മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ മന്ത്രിയുടെ നിർദേശപ്രകാരം വേർതിരിച്ച പ്രത്യേക തസ്തികകളിലുള്ളവർക്കും തൊഴിൽ വിലക്കില്ല.സംഘമായി പണിമുടക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനു തൊഴിൽ ഉടമ നൽകുന്ന പരാതി മന്ത്രാലയം വിശദമായി അന്വേഷിക്കും. തുടർന്ന് ആവശ്യമെങ്കിൽ ഒരു വർഷത്തെ തൊഴിൽ വിലക്കോടെ വീസ റദ്ദാക്കും. വിലക്കു ലഭിച്ച വ്യക്തി രാജ്യം വിടുന്ന ദിവസം മുതലാണ് ഒരു വർഷം കണക്കാക്കുക.തൊഴിൽ വിലക്ക് നീങ്ങാൻ തൊഴിലാളിക്ക് ആവശ്യമായ രേഖകളോടെ മന്ത്രാലയത്തെ സമീപിക്കാം. മന്ത്രാലയത്തിന്റെ 600590000 കോൾ സെന്റർ നമ്പറിലോ ഓൺലൈൻ വഴിയോ തൊഴിൽ നിരോധനത്തിന്റെ പരിധിയിലുള്ളവർക്ക് വിശദാംശങ്ങൾ അറിയാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *